Advertisement

തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം; തെരഞ്ഞെടുപ്പ് കമ്മിഷന്റെ സംസ്ഥാന പര്യടനങ്ങള്‍ 15 മുതല്‍

February 10, 2024
2 minutes Read

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ സംസ്ഥാന പര്യടനങ്ങള്‍ ഈ മാസം 15 മുതല്‍ ആരംഭിക്കും. അടുത്തമാസം രാഷട്രീയ പാര്‍ട്ടികളുടെ സംയുക്ത യോഗം വിളിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. മാര്‍ച്ച് രണ്ടാം വാരം തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും.

അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വോട്ടര്‍മാരുടെ കണക്കുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിരുന്നു. 96.88 കോടി വോട്ടര്‍മാരാണ് ഇത്തവണ വോട്ട് ചെയ്യുക. തെരഞ്ഞെടുപ്പ് പ്രഖ്യാപന നടപടിയുടെ ഭാഗമായാണ് കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞ തവണത്തേക്കാള്‍ 7.2 കോടി വോട്ടര്‍മാരുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

Read Also : മോദിയേയും അദ്വാനിയേയും വിമര്‍ശിച്ചതിന് പിന്നാലെ പൂനെയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം

ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പുറത്തുവിട്ടുകൊണ്ട് പറഞ്ഞു. 49.71 കോടി പുരുഷ വോട്ടര്‍മാരും 47.15 കോടി സ്ത്രീ വോട്ടര്‍മാരുമാണ് ഇത്തവണ വോട്ട് ചെയ്യുക. 48,000 പേര്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ നിന്നുണ്ട്.

Story Highlights: State visits of Central Election Commission will start from 15th

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top