Advertisement

‘കാട്ടാനയെ ഉടൻ മയക്കുവെടി വെക്കും’; ആക്രമണത്തിൽ മരിച്ച അജീഷിന്റെ സംസ്കാരം ഇന്ന്

February 11, 2024
1 minute Read
an order has been given to tranquilize the wild elephant that came into the residential area

മാനന്തവാടി പടമലയിൽ ഇറങ്ങിയ കാട്ടാന മഖ്‌നയെ ഉടൻ മയക്കുവെടി വെക്കും. ബേലൂർ മഖ്ന നിലവിൽ ചാലിഗദ്ധ ഭാഗത്ത്‌ ഉണ്ട്. മയക്കുവെടി വെച്ചാൽ ആനയെ മുത്തങ്ങയിലേക്ക് മറ്റും. ആനയെ ആർ ആർ ടി അകലമിട്ടു നിരീക്ഷിക്കുകയാണ്. കുന്നിൽ മുകളിൽ ഉള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാൻ ആകും ദൗത്യ സംഘം ശ്രമിക്കുക.

രണ്ടു കുങ്കികൾ ഇതിനോടകം എത്തിയിട്ടുണ്ട്. രണ്ടുപേരെ കൂടി വൈകാതെ എത്തിക്കും. കൂടുതൽ വെറ്റിനറി ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി ദൗത്യ സംഘം വിപുലമാക്കിയിട്ടുണ്ട്. വിശദമായ ആരോഗ്യ പരിശോധന പൂർത്തിയാക്കിയാകും വനംവകുപ്പ് തുടർ നടപടി സ്വീകരിക്കുക. നോർത്തൺ സി സി എഫ് മാനന്തവാടിയിൽ ക്യാമ്പ് ചെയ്താണ് എല്ലാം ഏകോപിപ്പിക്കുന്നത്.

അതേസമയം പടമലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ പനച്ചിയിൽ അജീഷിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് അൽഫോൻസാ ദേവാലയത്തിന്റെ സെമിത്തേരിയിൽ ആകും സംസ്കാരം. ഇന്നലെ രാത്രി എട്ടരയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ശേഷം 10 മണിയോടെ ആണ് മൃതശരീരം വീട്ടിൽ എത്തിച്ചത്. 2 മണിവരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും.

Story Highlights: ELEPHENT attack, Ajeesh’s death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top