ഇന്നലെ കോണ്‍ഗ്രസില്‍ നിന്ന് രാജി, ഇന്ന് അശോക് ചവാന്‍ ബിജെപിയിലേക്ക്; ചവാന്‍ രാജ്യസഭയിലേക്ക് എത്തുമെന്നും സൂചന

ഇന്നലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെ ഇന്ന് ബിജെപി അംഗത്വമെടുക്കാന്‍ തയാറെടുത്ത് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍. തന്റെ ബിജെപി പ്രവേശനം ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്ന് അശോക് ചവാന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഇന്ന് മുതല്‍ താന്‍ പുതിയൊരു രാഷ്ട്രീയ കരിയര്‍ ആരംഭിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. (Former Maharashtra CM Ashok Chavan quits Congress, join BJP )
രണ്ട് ദിവസത്തിനകം തന്റെ അടുത്ത നീക്കത്തെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ചവാന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉപമുഖ്യമന്ത്രിയും സംസ്ഥാനത്തെ ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ചവാനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. ചവാനൊപ്പം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച അനുയായി അമര്‍ രാജൂര്‍ക്കറും ഇന്ന് ബിജെപിയില്‍ ചേരും.
Read Also : ‘പാക് തെരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിച്ച് ഇമ്രാൻ്റെ പാർട്ടി’; പിടിഐ മുന്നേറ്റം, അക്രമണങ്ങളിൽ 12 മരണം
അശോക് ചവാന് ബിജെപി രാജ്യസഭാ സീറ്റ് നല്‍കിയേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മിലിന്ദ് ദിയോറയും കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ഷിന്‍ഡെ വിഭാഗം ശിവസേനയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിനെ ഞെട്ടിച്ചുകൊണ്ട് അശോക് ചവാന്റെ രാജിയുമെത്തിയത്.
Story Highlights: Former Maharashtra CM Ashok Chavan quits Congress, join BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here