ക്ഷേമപെന്‍ഷന്‍ മുടങ്ങിയതില്‍ വന്‍ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. പ്രകോപിതരായ പ്രതിഷേധക്കാര്‍ കൊടികളും കമ്പുകളും ചെരുപ്പുകളും അടക്കം പൊലീസിന് നേരെ എറിഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലും സമരമുഖത്തുണ്ട്. രണ്ട് ദിവസം മുന്‍പാണ് ക്ഷേമപെന്‍ഷന്‍ വിഷയത്തില്‍ മാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ബാരിക്കേഡ് മറിച്ചിടുന്നതിലേക്ക് അടക്കം പ്രവര്‍ത്തകര്‍ കടന്നിട്ടും പൊലീസ് ലാത്തി വീശിയില്ല.
മൂന്ന് തവണയാണ് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡും പ്രവര്‍ത്തകര്‍ മറിച്ചിട്ടു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: Youth congress protest Thiruvananthapuram welfare pension issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here