സപ്ലൈകോയിൽ വില വർധിക്കും; അംഗീകാരം നൽകി മന്ത്രിസഭാ യോഗം
സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വില വർധനയ്ക്ക് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. 13 ഇന സബ്സിഡി സാധനങ്ങളുടെ വിലയാണ് വർധിക്കുന്നത്. ഇനി പരമാവധി 35 ശതമാനം വരെ മാത്രമാണ് സബ്‌സിഡി ലഭിക്കുക. നേരത്തെ 55 ശതമാനത്തോളം സബ്‌സിഡി ലഭിച്ചിരുന്നു. ഭക്ഷ്യവകുപ്പിന്റെ അഭ്യർഥനയെ തുടർന്നാണ് വിലവർധന.
ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വർധിക്കുക. അതേസമയം ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചിരുന്നു.
സിവിൽ സപ്ലൈസ് വകുപ്പിന് ഇത്തവണ പണം കുറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ ചേർത്ത് ആകെ 1930 കോടി രൂപ ഭക്ഷ്യവകുപ്പിന് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 1930എന്നത് 2000 കോടി ആക്കി നൽകുമെന്നും മന്ത്രി ഉറപ്പ് നൽകുകയും ചെയ്തു. നിയമസഭയിൽ ബജറ്റ് ചർച്ചയിന്മേലുള്ള മറുപടിയിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ.
Story Highlights: cabinet meeting approved the price hike of 13 items in Supplyco
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here