‘കടമെടുപ്പ് പരിധിയുടെ നിയമനിര്‍മാണ അധികാരം നിയമസഭയ്ക്ക്; സാമ്പത്തിക പ്രതിസന്ധി കേരളത്തിന്റെ ജീവന്‍മരണം പ്രശ്‌നം’; മന്ത്രി പി രാജീവ്

കടമെടുപ്പ് പരിധിയുടെ നിയമനിര്‍മാണ അധികാരം നിയമസഭയ്‌ക്കെന്ന് മന്ത്രി പി രാജീവ്. നിയമം അനുസരിച്ച് കടമെടുക്കാന്‍ അധികാരം കിട്ടിയിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കേരളത്തിന്റെ ജീവന്‍മരണ പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തില്‍ ചര്‍ച്ച വഴിയുള്ള പരിഹാരം എന്ന ആശയമാണ് സുപ്രിംകോടതി മുന്നോട്ടുവെച്ചത്. തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാറുമായുള്ള ചര്‍ച്ചയ്ക്ക് നാല് പേരടങ്ങുന്ന സമിതിയെ നിയോഗിച്ചിരുന്നു. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ സംഘത്തെ നയിക്കും. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വ. ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരും സംഘത്തിലുണ്ടാകും. നാളെയാണ് കേന്ദ്രവുമായി ചര്‍ച്ച.
Read Also : ബില്ലടച്ചില്ല; MVD ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം കട്ടാക്കി BSNL
ഇതിനിടെ യുഡിഎഫിനെ രൂക്ഷമായി മന്ത്രി വിമര്‍ശിച്ചു. മുസ്ലിം ലീഗിന് യുഡിഎഫ് ബന്ധം ബാധ്യതയെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫില്‍ ഇരിപ്പുറയ്ക്കുന്നുണ്ടോ എന്ന് മുസ്ലിം ലീഗിനോട് പി രാജീവ് ചോദിച്ചു. ബാബറി മസ്ജിദ് തകര്‍ത്തയിടത്താണ് രാമക്ഷേത്രം പണിതതെന്ന് പണിതതെന്ന് ചന്ദ്രിക പറയാത്തത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു.
Story Highlights: Minister P Rajeev on Kerala financial crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here