Advertisement

‘എല്ലാം പോസിറ്റീവ്; സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുവരെ ഗവർണറുമായുള്ള ചർച്ച തുടരും’; മന്ത്രി പി രാജീവ്

1 day ago
2 minutes Read

വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതുവരെ ഗവർണറുമായുള്ള ചർച്ച തുടരുമെന്ന് മന്ത്രി പി രാജീവ്. ഗവർണറുമായുള്ള ചർച്ചകൾ പോസിറ്റീവാണ്. വി.സി നിയമനത്തിൽ വ്യക്തമായ നിലപാട് പറയുന്നതാണ് സുപ്രീം കോടതി ഉത്തരവെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

വിഷയത്തിൽ സുപ്രീംകോടതി ഉത്തരവ് ഉണ്ട്. ഉത്തരവിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് കാര്യങ്ങൾ മുന്നോട്ടു പോകുമെന്നാണ് പ്രതീക്ഷ.
ഉത്തരവ് വരുന്നതിനു മുൻപ് ഗവർണർ സർക്കാർ തർക്കം ആരംഭിച്ചിരുന്നു. പ്രശ്നത്തിൽ വ്യക്തമായ നിലപാട് പറയുന്നതാണ് സുപ്രീം കോടതി ഉത്തരവ്. ചർച്ചകൾ എല്ലാം പോസിറ്റീവ് ആണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വി സി നിയമനത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് മന്ത്രിമാർ ഗവർണറോട് ആവശ്യപ്പെട്ടു.

Read Also: ‘ജ്യോതിര്‍ഗമയ’ : SKN 40 രണ്ടാംഘട്ടത്തിന് തുടക്കം

താൽക്കാലിക വി സി നിയമനം സുപ്രീംകോടതി ഉത്തരവ് പ്രകാരം എന്നാണ് രാജ്ഭവൻ മറുപടി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മന്ത്രിമാർ ​ഗവർണറെ കണ്ടത്. കേരള സർവകലാശാലയിലെ പ്രതിസന്ധിയും കൂടിക്കാഴ്ചയിൽ ചർച്ചയായി. കോടതി ഉത്തരവ് മറികടന്നാണ് ഗവർണറുടെ തീരുമാനം എന്നാണ് സർക്കാർ നിലപാട്. വിസിമാരുടെ നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Story Highlights : Minister P Rajeev says discussions with Governor will continue until the Supreme Court’s verdict implemented

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top