Advertisement

മിഷൻ ബേലൂർ മഖ്ന; നാലാം ദിവസവും ആനയെ മയക്കുവെടി വെക്കാനാകാതെ ദൗത്യസംഘം

February 14, 2024
2 minutes Read

വയനാട് പടമലയിൽ അജീഷിനെ ആക്രമിച്ചു കൊന്ന കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു. നാലാം ദിവസവും ആനയെ മയക്കുവെടി വെക്കാനാകാതെ ദൗത്യസംഘം. ആന ബാവലി മേഖലയിലെ ഉൾക്കാട്ടിൽ തുടരുകയാണ്. നാളെ പുലർച്ചെ ദൗത്യം പുനരാരംഭിക്കും. രണ്ടു തവണ മോഴയാനയെ മുന്നിൽ കിട്ടിയിട്ടും മയക്കുവെടിവെക്കാൻ കഴിഞ്ഞില്ല.

അതേസമയം ബേലൂർ മഖ്നയ്ക്കൊപ്പം മറ്റൊരു മോഴയാനയുള്ളതും ദൗത്യത്തിന് തടസം ആകുന്നുണ്ട്. ഇതിനിടെ ഒപ്പമുള്ള മോഴയാന ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുക്കുകയും ചെയ്തു. ബാവലി കാടുകളിൽ ഇന്നു രാവിലെയായിരുന്നു അപ്രതീക്ഷിത ആക്രമണം. ആർആർടി സംഘം വെടിയുതിർത്താണ് മോഴയെ തുരത്തിയത്.

Read Also : ‘തൃശൂരിന് കേന്ദ്രമന്ത്രി’; സ്ഥാനാർഥിയുടെ പേരെഴുതാതെ ചുവരെഴുത്തുകൾ; പ്രചരണവുമായി BJP

കുറ്റിക്കാട്ടിൽ ഒളിച്ചും ബേലൂർ മഖന് ദൗത്യസംഘത്തെ വട്ടം കറക്കി. കുംകിയാനയുടെ മുകളിൽ ഏറിയും മരത്തിന്റെ മുകളിൽ കയറിയും ബേലൂർ മഖ്നയെ മയക്കുവെടിവെക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

Story Highlights: Operation to capture Belur Makhna wild elephant stopped for today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top