വീണാ വിജയന് നിര്‍ണായകം; എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് നാളെ

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട എക്‌സാലോജിക് കേസില്‍ നാളെ നിര്‍ണായകം. കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന എക്‌സാലോജിക് ഹര്‍ജിയില്‍ നാളെ ഇടക്കാല ഉത്തരവ് വരും. നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കര്‍ണാടക ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കും.
കേസ് വിധി പറയും വരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്നായിരുന്നു കര്‍ണാടക ഹൈക്കോടതി പറഞ്ഞത്.
സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ടായിരുന്നു കര്‍ണാടക ഹൈക്കോടതിയില്‍ വീണാ വിജയന്‍ ഹര്‍ജി നല്‍കിയത്.
Read Also : വീണാ വിജയന് എതിരായ കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക് എതിര്; എ.കെ ബാലൻ
എസ്.എഫ്.ഐ.ഒ. അന്വേഷണം തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. അന്വേഷണം പ്രഖ്യാപിച്ച് ജനുവരി 31ന് ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വാദം കേട്ട ശേഷം ഈ കേസിലെ വിധി പറയും വരെ
സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
Story Highlights: Interim order on plea to quash SFIO probe in Exalogic-CMRL case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here