Advertisement

ബില്ല് അടച്ചു; എംവിഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം പ്രവർത്തിച്ചു തുടങ്ങി

February 15, 2024
2 minutes Read

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം പ്രവർത്തിച്ചു തുടങ്ങി. ബിഎസ്എൻഎൽ ബില്ല് അടച്ചതിന് പിന്നാലെയാണ് സേവനം പുനഃസ്ഥാപിച്ചത്. ( MVD officials paid bsnl bill )

ബില്ലടയ്ക്കാത്തതിനാൽ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം
ബിഎസ്എൻഎൽ കട്ടാക്കിയിരുന്നു. ഈ മാസം എട്ടാം തീയതി മുതലാണ് ഔട്ട് ഗോയിങ് കോളുകൾ കട്ട് ചെയ്തത്. ഇന്ന് മുതൽ ഇൻകമിങ് കോളുകളും കട്ട് ചെയ്യുമെന്ന് പറഞ്ഞിരുന്നു.

ലൈസൻസ് വിതരണത്തിലും ആർസി ബുക്കിങിലും പ്രിന്റിങ് പ്രതിസന്ധി തുടരുന്നതിനിടെയാണ് ബിഎസ്എൻഎല്ലിന്റെ നടപടി. അടക്കാനുള്ള ബില്ല് ഇതുവരെ അടക്കാത്തതിനെ തുടർന്നാണ് ബിഎസ്എൻഎൽ കടുത്ത നടപടിയിലേക്ക് കടക്കുന്നത്.

സംഭവം വാർത്തയായതിന് പിന്നാലെ എംവിഡി ബില്ല് അടച്ചു. ഇതോടെ ബിഎസ്എൻഎൽ സേവനം പുനഃസ്ഥാപിക്കുകയും ചെയ്തു.

Story Highlights: MVD officials paid bsnl bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top