Advertisement

ആഡംബര വാഹനങ്ങളുമായി നടുറോഡില്‍ അഭ്യാസപ്രകടനം; അതിരുവിട്ട് വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് ആഘോഷം

February 15, 2024
Google News 2 minutes Read
Students send off party with rental vehicles

പാലക്കാട് തൃത്താലയില്‍ അതിരുവിട്ട് വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് ആഘോഷം. വാടകയ്ക്ക് എടുത്ത ആഡംബര വാഹനങ്ങളുമായി നടുറോഡില്‍ അഭ്യാസപ്രകടനം നടത്തിയതോടെ നാട്ടുകാരുടെ പരാതിയില്‍ തൃത്താല പൊലീസ് വാഹന ഉടമകള്‍ക്കെതിരെ കേസെടുത്തു.(Students send off party with rental vehicles)

തൃത്താല പരുതൂര്‍ നാടപറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ്സുക്കാരുടെ സെന്റ് ഓഫ് ആഘോഷമാണ് നാട്ടുകാര്‍ക്ക് ഭീഷണിയായത്. ആഡംബര വാഹനങ്ങളുമായിട്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ റോഡ് ഷോ. റോഡില്‍ അലക്ഷ്യമായി വാഹനമോടിച്ച് ീതി പടര്‍ത്തിയതോടെ നാട്ടുകാര്‍ പലതവണ വിദ്യാര്‍ത്ഥികള്‍ക്ക് താക്കീത് നല്‍കി. ഇതു വകവെക്കാതെ അപകടകരമായി റോഡ് ഷോ തുടര്‍ന്നതോടെയാണ്ട് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചത്.

വേഷം മാറിയെത്തിയ പൊലീസ് സംഘമാണ് വാഹനങ്ങള്‍ കയ്യോടെ പിടിച്ചെടുത്തത്. 3 കാര്‍,ഒരു ജീപ്പ് എന്നിവക്ക് പുറമെ ബൈക്കുകളും പിടിച്ചെടുത്തു. വാഹനങ്ങള്‍ സ്റ്റേഷനില്‍ എത്തിച്ച് ഉടമകള്‍ക്ക് എതിരെ കേസെടുത്തു. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിളിപ്പിച്ച് ബോധവല്‍ക്കരണവും നല്‍കി . കഴിഞ്ഞ ദിവസം ചാലിശ്ശേരി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന വാഹനം മതിലിടിച്ച് അപകടത്തില്‍പെട്ടിരുന്നു.

Story Highlights:Students send off party with rental vehicles

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here