‘കോൺഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു’; കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി അജയ് മാക്കൻ

കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി അജയ് മാക്കൻ. കോൺഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രസർക്കാർ മരവിപ്പിച്ചു എന്നാണ് ആരോപണം. കോൺഗ്രസ് നൽകുന്ന ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കുന്നില്ല. കേന്ദ്രസർക്കാർ ജനാധിപത്യത്തെ കശാപ്പു ചെയ്തു എന്നും അദ്ദേഹം ആരോപിച്ചു.
ജനാധിപത്യത്തെയാണ് കേന്ദ്രം മരവിപ്പിച്ചത്. ഇന്നലെ മുതൽ യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചു. യൂത്ത് കോണ്ഗ്രസ് മെമ്പർഷിപ് ഫീ വാങ്ങിയ അക്കൗണ്ടും മരവിപ്പിച്ചു. 210 കോടിയുടെ രൂപയുടെ കണ്ടുകെട്ടൽ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ആ പണം കോർപറേറ്റ് ഫണ്ടിങ് അല്ല. ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണമാണ്. 2018 -19 ലെ അദായ നികുതി വകുപ്പ് റിട്ടേൺസിൻ്റെ പേരിൽ തെരഞ്ഞെടുപ്പ് സമയം നോക്കിയാണ് നടപടി. ജുഡീഷ്യറിയിൽ ആണ് കോൺഗ്രസിന് വിശ്വാസം. ജനാധിപത്യത്തെ സംരക്ഷിക്കാൻ തെരുവിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH | Congress Treasurer Ajay Maken says "We got information yesterday that banks are not honouring the cheque we are issuing. On further investigation, we got to know that the Youth Congress bank accounts have been frozen. The accounts of the Congress party have also been… pic.twitter.com/JsZL1FEy9d
— ANI (@ANI) February 16, 2024
Story Highlights: congress bank accounts freezed ajay maken
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here