Advertisement

മാള ഹോളിഗ്രേസ് സ്‌കൂളിന് യുഎഇ രാജ്യാന്തര ഡിജിറ്റൽ ഫെസ്റ്റിൽ സ്വർണ്ണ മെഡൽ

February 16, 2024
Google News 2 minutes Read
Mala Holy Grace School wins gold medal at UAE International Digital Fest

യുഎഇയിൽ നടന്ന രാജ്യന്തര ഡിജിറ്റൽ ഫെസ്റ്റ് സ്റ്റുഡന്റ് ടെക് എക്‌സ്‌പോയിൽ പങ്കെടുത്ത മാള ഹോളിഗ്രേസ് സ്‌കൂളിലെ മൂന്നു വിദ്യാർഥികൾ ഒന്നും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 2024 ഫെബ്രുവരി 10 ന് യു എ ഇ യിലെ ഫ്യൂജിറയിലെ എമിനെൻസ് സ്‌കൂളിൽ വച്ച് നടന്ന നൂതനവും അസാധാരണവുമായ ടെക് പ്രൊജെക്ടുകൾ പ്രദർശിപ്പിച്ച രാജ്യാന്തര തലത്തിലുള്ള ആവേശകരമായ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 100ൽ പരം ടെക് സാവികളായ വിദ്യാർത്ഥികളോട് മത്സരിച്ചാണ് ഹോളിഗ്രേസിലെ വിദ്യാർഥികൾ ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്.

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സ്‌ക്വയർ കോഡിങ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠന സ്ഥാപനമാണ്. കോഡിങ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ് മേഖലയിലെ യുവ പ്രതിഭകളെ കണ്ടെത്തുന്നതിനായാണ് രാജ്യാന്തര ഫെസ്റ്റ് സംഘടിപ്പിച്ചത്.

റോബോട്ടിക്‌സ് വിഭാഗത്തിലെ കാറ്റഗറി ഒന്നിൽ ഹോളിഗ്രേസ് സി ബി എസ് ഇ റെസിഡൻഷ്യൽ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി കാതലിൻ മാരി ജീസൻ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും ക്യാഷ് അവാർഡും സ്വന്തമാക്കി. വെബ്‌സൈറ്റ് / വെബ് / മൊബ് ആപ്പ്‌സ് വിഭാഗത്തിലെ കാറ്റഗറി രണ്ടിൽ ഹോളിഗ്രേസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ നൈസാം അലി നജാത് , ഹരി ഗോവിന്ദ് വി ജെ എന്നിവർ കൂടിയ ടീം ആണ് മൂന്നാം സ്ഥാനവും മെഡലും കരസ്ഥമാക്കിയത്. ഹോളിഗ്രേസ് സ്‌കൂൾ പുതുതായി ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ കംപ്യൂട്ടർ പാഠ്യപദ്ധതിയുടെ ഒരു വിജയം കൂടിയാണ് ഇത് .ഗ്ലോബൽ ഇന്ത്യൻ സ്റ്റുഡന്റ് ഡിജിറ്റൽ ഫെസ്റ്റിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ഈ മൂന്നു വിദ്യാർത്ഥികളും ഇന്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റ് സ്റ്റുഡന്റ് എക്‌സ്‌പോയിൽ പങ്കെടുക്കാൻ അർഹത നേടിയത്.

പ്രൊജക്ടിന്റെ വിശദ വിവരങ്ങൾ

ഇന്റർനാഷ്ണൽ ഡിജിറ്റൽ ഫെസ്റ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മാള ഹോളിഗ്രേസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി കാതലിൻ മാരി ജീസൻ ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്ന പദ്ധതിയും, ഇന്ത്യയുടെ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്ത സ്വച്ച് ഭാരത് പദ്ധതിയും ലക്ഷ്യം കൈവരിക്കുന്നതിന് ആക്കം കൂട്ടുക എന്ന ആശയം ഉൾക്കൊണ്ടുകൊണ്ടാണ് ട്രാഷ് ബോട്ട് 2.3 എന്ന റോബോട്ടിനെ രൂപ കൽപ്പന ചെയ്തത്. തെരുവോരങ്ങളിൽ നിന്നും മാലിന്യങ്ങൾ വേർതിരിച്ച് സംസ്‌കരിക്കാൻ കഴിവുള്ള ഒരു റോബോട്ടിക്ക് പ്രോട്ടോ ടൈപ്പിനെയാണ് അവതരിപ്പിച്ചത്. കാതലിൻ ട്രാഷ് ബോട്ട് 2.3 എന്ന റോബോട്ടിന് ചുറ്റുമുള്ള പരിസരങ്ങളിലെ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും മലിനജല പൈപ്പുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുമുള്ള മാതൃക റോബോട്ട് ആണ് നിർമ്മിച്ചിരിക്കുന്നത്.

ഖര-ദ്രാവക മാലിന്യങ്ങളെ വേർതിരിച്ചു ശേഖരിക്കുവാനും ഈ റോബോട്ടിനു കഴിയും. കൂടാതെ മലിനജല പൈപ്പുകളിലെ താപനില വിഷവായുവിന്റെ സാന്നിധ്യം , അന്തരീക്ഷ വായുവിന്റെ നിലവാരം എന്നീ ഘടകങ്ങൾ കണ്ടെത്തി മൊബൈൽ ഫോണിൽ പൊല്യൂഷൻ ചെക്ക് എന്ന ആപ്പ് വഴി ലഭ്യമാക്കുകയും ചെയ്യുകയും .കൂടാതെ റോബോട്ട് സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ തത്സമയ വീഡിയോ നൈറ്റ് വിഷൻ ക്യാമറ വഴി ലഭ്യമാക്കുകയും ചെയ്യും . കഴിഞ്ഞ നാല് വർഷങ്ങളായി മീഡിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ മലിനജല പൈപ്പുകളിൽ കുടുങ്ങി അഞ്ഞൂറിൽ പരം ആളുകളുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. ഈ പ്രശ്‌നത്തിനുള്ള പരിഹാരമായിട്ടാണ് കാതലിൻ ട്രാഷ് ബോട്ട് 2.3 എന്ന റോബോട്ട് നിർമ്മിച്ചിരിക്കുന്നത് .

വെബ്‌സൈറ്റ് /വെബ്/മൊബ് ആപ്പ്‌സ് വിഭാഗത്തിലെ കാറ്റഗറി രണ്ടിൽ ഹോളിഗ്രേസ് സി .ബി .എസ് .ഇ റെസിഡെൻഷ്യൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ നൈസാം അലി നജാത്, ഹരിഗോവിന്ദ് വി.ജെ എന്നിവർ കൂടിയ ടീം നമുക്ക് നമ്മളുടെ ചിന്തകളെയും അഭിപ്രായങ്ങളെയും പ്രകടിപ്പിക്കുവാനും അതിനെ മറ്റുള്ളവരിലേക്ക് എത്തിക്കാനും അതിന് ലൈക്ക്, കമന്റ് , ഷെയർ ഒക്കെ ചെയ്യുവാനും സാധിക്കുന്ന തരത്തിലുള്ള ഒരു സോഷ്യൽ മീഡിയ വെബ്‌സൈറ്റ് ആണ് ഇവർ ഡിസൈൻ ചെയ്തത് . കൂടാതെ നിങ്ങൾക്ക് ഇഷ്ടമുള്ളവരെ ഫോളോ ചെയ്യാനും ഇരുപത്തിനാല് മണിക്കൂർ വരെ നിലനിൽക്കുന്ന സ്റ്റോറീസ് പോസ്റ്റ് ചെയ്യാനും കഴിയും . ഒരേ പോലെയുള്ള താല്പര്യങ്ങൾ പങ്കിടുന്ന ആളുകൾക്ക് കൂടാനുള്ള നല്ലൊരു സോഷ്യൽ മീഡിയ ഫീച്ചർ ആണ് ലെറ്റ്‌സ് ചാറ്റ് കമ്മ്യൂണിറ്റീസ്. ഇതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള കമ്മ്യൂണിറ്റീസിൽ ചേരാനും നിങ്ങൾക്ക് സ്വന്തമായി കമ്മ്യൂണിറ്റി ഉണ്ടാക്കുവാനും സാധിക്കും.

Read Also : കീം പരീക്ഷ ഈ അധ്യയന വർഷം മുതൽ ഓൺലൈനായി നടത്തും; മന്ത്രി ഡോ.ആർ ബിന്ദു

പത്ര സമ്മേളനത്തിൽ രാജ്യാന്തര ഫെസ്റ്റിൽ സമ്മാനം നേടിയ വിദ്യർത്ഥികളും അവരുടെ മാതാപിതാക്കളും, സ്‌കൂൾ ചെയർമാൻ അഡ്വ. ക്ലമൻസ് തോട്ടാപ്പിള്ളിയും , പ്രിൻസിപ്പാൾ ജോസ് ജോസഫ് ആലുങ്കലും ഫിനാൻസ് ഡയറക്ടർ ജിസൻ പള്ളിപ്പാട്ടും, ട്രാൻസ്‌പ്പോർട്ട് ഡയറക്ടർ എൻ ജെ പോളിയും ക്വാളിറ്റി കൺട്രോളർ ജോണി ഇലഞ്ഞിപ്പിള്ളിയും സൈബർ സ്‌ക്വയറിന്റെ പ്രതിനിധി ഹരികൃഷ്ണനും പങ്കെടുത്തു റോബോട്ടിന്റെ പ്രൊട്ടോ ടൈപ്പ് പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

Story Highlights: Mala Holy Grace School wins gold medal at UAE International Digital Fest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here