Advertisement

‘വീണാ വിജയന് തിരിച്ചടി, കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണ് എന്ന പിണറായി വിജയന്റെ വാദം പൊളിഞ്ഞു’: മാത്യു കുഴൽനാടൻ

February 16, 2024
Google News 1 minute Read
Mathew Kuzhalnadan repeated allegations against Veena Vijayan

എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ വീണാ വിജയന് തിരിച്ചടി. കർണാടക കോടതിയുടെ വിധി പ്രതീക്ഷിച്ചതെന്ന് മാത്യു കുഴൽനാടൻ. വീണ കേസ് നൽകേണ്ടിയിരുന്നത് കേരള ഹൈക്കോടതിയിലായിരുന്നു.

ഇതുമായി ബന്ധപ്പെട്ട കേസ് കേരള ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ അതായിരുന്നു ശരിയായ രീതി. കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണ് എന്ന പിണറായി വിജയന്റെയും സി പി എമിന്റെയും വാദം പൊളിഞ്ഞു.

ഇനിയെങ്കിലും മുൻനിലപാട് തിരുത്താൻ സിപിഐഎം തയ്യാറാകുമോ യെന്ന് മാത്യു കുഴൽ നാടൻ ചോദിച്ചു. അന്വേഷണം മുഖ്യമന്ത്രിയിലേയ്ക്ക് നീണ്ടാൽ അതിനെ തെറ്റുപറയാൻ കഴിയില്ലെന്നും. ഇതുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട രേഖകൾ ഉടൻ വെളിപ്പടുത്തുമെന്നും മാത്യു കുഴല്നാടൻ പറഞ്ഞു.

അറസ്റ്റ് ഉടൻ ഉണ്ടാകണമെന്നല്ല. പ്രതി സ്ഥാനത്തുള്ള വ്യക്തി രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെങ്കിൽ അറസ്റ്റിന് സാധ്യത കൂടുതലാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് കമ്പനി കൂടുതൽ പണം വാങ്ങിയെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.

മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക് നൽകിയ ഹർജി തള്ളി കർണാടക ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് നല്‍കിയ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്.

എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് എം. നാഗപ്രസന്നയാണ് വിധി പ്രസ്താവിച്ചത്.

Story Highlights: Mathew Kuzhalnadan on sfio Case Veena Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here