Advertisement

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം; രാവിലെ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും

February 17, 2024
2 minutes Read
Attukal Pongala Festival 2024 starts from today

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് ആരംഭിക്കും. രാവിലെ എട്ട് മണിക്ക് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തുന്നതോടെ ഉത്സവ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. കാപ്പ് കെട്ടി ദേവിയെ കുടിയിരുത്തി പ്രധാന ചടങ്ങായ തോറ്റംപാട്ടും ആരംഭിക്കുന്നതോടെ ഇന്ന് ഉത്സവാഘോഷങ്ങൾക്ക് തുടക്കമാകും. (attukal pongala festival 2024 starts from today)

ഉത്സവ നാളുകളിൽ ദർശനത്തിനും പൊങ്കാലയ്ക്കും പതിവിലുമധികം ഭക്തരെത്തുമെന്ന് കണക്കുകൂട്ടലിൽ വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളത്. ഭക്തർക്ക് വരി നിൽക്കാനുള്ള ബാരിക്കേഡുകളുടെ നിർമ്മാണവും പൂർത്തിയാക്കി. ക്ഷേത്രത്തിന്റെ നടപ്പന്തൽ ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് അനാച്ഛാദനം ചെയ്തു.

Read Also : ‘പാക് തെരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിച്ച് ഇമ്രാൻ്റെ പാർട്ടി’; പിടിഐ മുന്നേറ്റം, അക്രമണങ്ങളിൽ 12 മരണം

പൊങ്കാലയോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾ ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്ന് മന്ത്രി വി ശിവൻകുട്ടിയും അറിയിച്ചു.ഫെബ്രുവരി 25 നാണ് പൊങ്കാല. ഇന്ന് മുതൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആചാരങ്ങളും ആഘോഷങ്ങളും ഉത്സവത്തിന്റെ ഭാഗമാകും.26ന് കാപ്പഴിച്ച് കുടിയിളക്കുന്നതോടെ ഉത്സവാഘോഷങ്ങൾക്ക് സമാപനമാകും.

Story Highlights: Attukal Pongala Festival 2024 starts from today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top