കൊച്ചിയൊരുങ്ങുന്നു; വനിതാ ദിനത്തില്‍ പിങ്ക് മിഡ്‌നൈറ്റ് റണ്‍

വനിതാ ദിനത്തോടനുബന്ധിച്ച് ട്വന്റിഫോര്‍ ന്യൂസും ഫ്ളവേഴ്സ് ടിവിയും സംഘടിപ്പിക്കുന്ന പിങ്ക് മിഡ്നൈറ്റ് റണ്ണിനൊരുങ്ങി കൊച്ചി. വനിതാ ദിനമായ 2024 മാര്‍ച്ച് എട്ടിന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്നാണ് പിങ്ക് മിഡ്‌നൈറ്റ് റണ്ണിന് തുടക്കമാകുക. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.(Pink Midnight run March 8 Kochi)
വിവിധ മേഖലകളില്‍ നിന്നായി നിരവധി പ്രമുഖര്‍ പരിപാടിയുടെ ഭാഗമാകും. പെണ്‍കരുത്തിന്റെ പ്രാധാന്യവും സ്ത്രീ സമത്വ അവബോധവും ആവര്‍ത്തിച്ചുറപ്പിക്കാനും, വനിതകളുടെ സാമൂഹിക തുല്യതയ്ക്ക് ഊര്‍ജ്ജം പകരുവാനും ലോകമെമ്പാടും സംഘടിപ്പിക്കുന്ന അവബോധ യജ്ഞത്തില്‍ ഫ്ളവേഴ്സും ട്വന്റിഫോറും പങ്കുചേരുകയാണ്.
വനിതാ ശാക്തീകരണത്തിന് പിന്തുണയും പ്രോത്സാഹനവും നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള ലിങ്ക്; twentyfournews.com/pinkmidnightrun
മിഡ്‌നൈറ്റ് റണ്ണില്‍ പങ്കാളികളാകുന്നവര്‍ക്ക് ടി-ഷര്‍ട്ടുകളും മറ്റ് സമ്മാനങ്ങളുമടങ്ങുന്ന അടങ്ങുന്ന ഗിഫ്റ്റ് ബാഗ് സമ്മാനമായി ലഭിക്കും. കൂടാതെ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും.
രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള ലിങ്ക്; twentyfournews.com/pinkmidnightrun
Story Highlights: Pink Midnight run March 8 Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here