Advertisement

‘ഓസ്കറില്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ല, മമ്മൂട്ടി ഭ്രമിപ്പിച്ചു’; സന്ദീപാനന്ദഗിരി

February 17, 2024
Google News 1 minute Read

മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണെന്ന് സന്ദീപാനന്ദഗിരി. അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളെകൊണ്ടും സിനിമാലോകത്തെതന്നെ അദ്ദേഹം ഭ്രമിപ്പിക്കുകയാണെന്നും സന്ദീപാനന്ദഗിരി ഫേസ്ബുക്കിൽ കുറിച്ചു.

മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണെന്നും അഭിമാനം കൊണ്ട് സിനിമാലോകത്തെ ഭ്രമിപ്പിക്കുന്ന അദ്ദേഹം ഓസ്‌കറില്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ ധർമ്മ ശാസ്ത്രങ്ങളിലെ നാലു യുഗങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരി തന്‍റെ തന്‍റെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചിത്രത്തെ കുറിച്ചുളള പ്രതികരണം പങ്കുവച്ചത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ഭാരതീയ ധർമ്മ ശാസ്ത്രങ്ങളിൽ നാലു യുഗങ്ങളെക്കുറിച്ച് പറയുന്നു!
ആദ്യത്തേത് കൃതയുഗം അഥവാ സത്യയുഗം,രണ്ടാമത്തേത്ത് ത്രേതായുഗം ,മൂന്നാമത്തേത് ദ്വാപരയുഗം,നാലാമത്തേത് കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ.
പുരാണങ്ങളിൽ ധർമത്തിന്റേയും അധർമത്തിന്റേയും ഏറ്റക്കുറച്ചിലുകളെ ഈ നാലു യുഗങ്ങളിലൂടെ പറയപ്പെട്ടിരിക്കുന്നു.
അതുപോലെ മനുഷ്യനിലെ ബാല്യം,കൌമാരം,യൌവ്വനം,വാർദ്ധക്യം എന്നീ അവസ്ഥകളെ യുഗങ്ങളോട് ചേർത്ത് ഉപമിച്ചിരിക്കുന്നതും കാണാവുന്നതാണ്.

ഭ്രമയുഗം ഒരു ക്ലാസിക്ക് സിനിമയാണ്,ഈയാം പാറ്റ അഗ്നിയിലേക്ക് എന്നപോലെ സ്വയമേവ ഭ്രമയുഗത്തിൽ പെട്ട് ഉഴലുന്ന ആധുനിക മനുഷ്യരുടെ കഥ…..
ആൽഫ,ഫ്രാൻസിസ് ഇട്ടിക്കോര,സുഗന്ധി എന്ന ആണ്ടാൾ ദേവ നായകി,പച്ച മഞ്ഞ ചുവപ്പ്,അന്ധർ ബധിരർ മൂകർ,മാമ ആഫ്രിക്ക,എന്നീ ക്ളാസിക്കുകൾ മലയാളത്തിനു സമ്മാനിച്ച അതുല്യ പ്രതിഭയായ ടി.ഡി.രാമകൃഷ്ണനാണ് ഭ്രമയുഗത്തിലെ കഥാപാത്രങ്ങൾക്ക് സംഭാഷണം ഒരുക്കിയിരിക്കുന്നത്!
മഹത്തായ ആശയങ്ങൾ ഗർഭം ധരിച്ചിരിക്കുന്നു ഓരോരുത്തരുടേയും വാക്കുകളിൽ!
ഇന്ത്യൻ സിനിമയുടെ അഭിമാനമായ മമ്മുട്ടി ഭ്രമയുഗത്തിലെ അഭിനയം കൊണ്ടും മറ്റു പല കാരണങ്ങളെകൊണ്ടും സിനിമാലോകത്തെതന്നെ ഭ്രമിപ്പിക്കുന്നു.ഓസ്ക്കാറിൽ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ല.
അർജുൻ അശോകൻ,സിദ്ധാർഥ്,അമൽഡ ലിസ്,ഏല്ലാവരും അഭിനയംകൊണ്ട് പെരുമ്പറ കൊട്ടിയിരിക്കുന്നു.
സംവിധാനവും ക്യാമറയും സംഗീതവുമെല്ലാം നമ്മെ ആനന്ദിപ്പിക്കുന്നു.
ഒപ്പം അണിയറയിലെ എല്ലാ പ്രവർത്തകർക്കും നമോവാകം!

Story Highlights: Swami Sandeepananda Giri about Mammootty Oscar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here