Advertisement

ഗവര്‍ണറെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു; പിന്നാലെ അവരെ ബലംപ്രയോഗിച്ച് മോചിപ്പിച്ച് ഡിവൈഎഫ്‌ഐ നേതാക്കള്‍

February 18, 2024
3 minutes Read
Black flag protest against Governor Kannur conflict between Police and DYFI

കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐ പ്രതിഷേധം. മട്ടന്നൂരിലും ഇരിട്ടിയിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്തവരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ജീപ്പില്‍ നിന്ന് ബലംപ്രയോഗിച്ച് മോചിപ്പിച്ചു. (Black flag protest against Governor Kannur conflict between Police and DYFI)

മട്ടന്നൂര്‍ വിമാനത്താവളത്തിലെത്തി റോഡ് മാര്‍ഗം വയനാട്ടിലേക്ക് പോകുന്നതിനിടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. കരിങ്കൊടി കാണിച്ച മുഴുവന്‍ പ്രവര്‍ത്തകരേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടഞ്ഞുവയ്ക്കുകയായിരുന്നു.

Read Also : ‘പാക് തെരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിച്ച് ഇമ്രാൻ്റെ പാർട്ടി’; പിടിഐ മുന്നേറ്റം, അക്രമണങ്ങളിൽ 12 മരണം

കസ്റ്റഡിയിലെടുത്ത എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അകാരണമായി മര്‍ദിച്ചെന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. പിന്നീട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത എസ്എഫ്‌ഐ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് പുറത്തിറക്കുകയും പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. നിലവില്‍ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ പോലും പൊലീസ് കസ്റ്റഡിയിലില്ല.

Story Highlights: Black flag protest against Governor Kannur conflict between Police and DYFI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top