അബുദാബി ബാപ്‌സ് ഹിന്ദുക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സുരേഷ് ഗോപി

അബുദാബിയിലെ ബാപ്‌സ് ഹിന്ദുക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ബിജെപി തൃശൂരിന്റെ ഫേസ്ബുക്ക് പേജിലാണ് സുരേഷ് ഗോപി ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രം പങ്കുവച്ചത്.(Suresh Gopi visited Abu Dhabi Baps Hindu Temple)
ഈ മാസം 14നാണ് ബാപ്‌സ് ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്. ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത മന്ദിര്‍ എന്നാണ് ക്ഷേത്രത്തിന്റെ പൂര്‍ണനാമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്ത്. പുരോഹിതന്മാരുടെയും ക്ഷണിക്കപ്പെട്ട വിശിഷ്ഠ വ്യക്തികളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.
2019ല്‍ നിര്‍മാണം ആരംഭിച്ച ബാപ്‌സ് ക്ഷേത്രം നിര്‍മാണം പൂര്‍ത്തിയായെങ്കിലും മിനുക്കുപണികള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.ദ ുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയില്‍ 27 ഏക്കര്‍ സ്ഥലത്ത് പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളും കൊണ്ടാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധാനം ചെയ്യുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം.
Story Highlights: Suresh Gopi visited Abu Dhabi Baps Hindu Temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here