Advertisement

കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം; പ്രതിഷേധവുമായി താമരശേരി അതിരൂപത

February 18, 2024
2 minutes Read
Thamarassery Archdiocese protest against Wayanad wild animal attack

വയനാട്ടിലെ വന്യജീവി ആക്രമണത്തിനെതിരെ പ്രതിഷേധവുമായി താമരശേരി അതിരൂപത. രൂപതാ ആസ്ഥാനത്ത് നിന്ന് താമരശേരി നഗരത്തിലേക്കാണ് പ്രതിഷേധ പ്രകടനം. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും താമരശേരി അതിരൂപത ആവശ്യപ്പെട്ടു.(Thamarassery Archdiocese protest against Wayanad wild animal attack)

വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വിമുരളീധരന്‍ രംഗതെത്തി. രാഹുല്‍ ഗാന്ധി ഇപ്പോഴെങ്കിലും മണ്ഡലത്തില്‍ എത്തിയത് നല്ലതാണെന്നും ഇനി മുഖ്യമന്ത്രി വയനാട്ടിലെത്തണമെന്നും മുരളീധരന്‍ ചോദിച്ചു. മാനന്തവാടി മെഡിക്കല്‍ കോളജിന്റെ ബോര്‍ഡ് വെറുതെ വച്ചതാണോ എന്ന് ചോദിച്ച കേന്ദ്രമന്ത്രി, വനംമന്ത്രി ഗസ്റ്റ് ഹൗസില്‍ ടി വി കണ്ടിരിക്കുകയാണെന്നും വിമര്‍ശിച്ചു. അതേസമയം രാഹുല്‍ സ്വന്തം മണ്ഡലത്തില്‍ വരുന്നത് വിനോദ സഞ്ചാരത്തിന് വേണ്ടിയാണെന്നും മുരളീധരന്‍ പരിഹസിച്ചു.

വയനാട്ടിലെ പ്രതിഷേധങ്ങള്‍ സ്വാഭാവികമെന്നായിരുന്നു വനംമന്ത്രി എ.കെ ശശീന്ദ്രന്റെ പ്രതികരണം. താന്‍ വയനാട്ടില്‍ പോയില്ല എന്നത് ആരോപണമല്ല, വസ്തുതയാണ്. എന്നാല്‍ കാര്യങ്ങള്‍ ചെയ്യാന്‍ വയനാട്ടില്‍ പോകേണ്ടതില്ല. ആ പ്രതികരണങ്ങള്‍ മനസ്സിലാക്കി ഫലപ്രദമായി നടപടികള്‍ സ്വീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ജോലി. ഈ നടപടികളുടെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി ജനപ്രതിനിധികളുടെ യോഗം വിളിച്ചതെന്ന് മന്ത്രി പറഞ്ഞു.

Story Highlights: Thamarassery Archdiocese protest against Wayanad wild animal attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top