ആന്റണി രാജു തെറ്റിദ്ധരിച്ചതാണ്, ആരോടും വിരോധമില്ല, അദ്ദേഹത്തെ മാറ്റിനിര്‍ത്തി പ്രശസ്തി നേടേണ്ട കാര്യമില്ല: കെ ബി ഗണേഷ് കുമാര്‍

ഇലക്ട്രിക് ബസ് ഉദ്ഘാടന വിവാദത്തില്‍ വിശദീകരണവുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. മുന്‍മന്ത്രി ആന്റണി രാജുവിനെ ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടില്ലെന്ന് കെ ബി ഗണേഷ്‌കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഉദ്ഘാടന പരിപാടി കെഎസ്ആര്‍ടിസിയുടേത് ആയിരുന്നില്ലെന്നും തിരുവനന്തപുരം നഗരസഭയാണ് പരിപാടിയുടെ സംഘാടകരെന്നും ഗണേഷ് കുമാര്‍ വിശദീകരിച്ചു. (Ganesh Kumar Replay to Antony Raju Electric bus row)
ആന്റണി രാജുവിനെ മാറ്റി നിര്‍ത്തി പ്രശസ്തി നേടേണ്ട കാര്യമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തന്നെ പരിപാടിയിലേക്ക് വിളിച്ചത് മന്ത്രി എം ബി രാജേഷായിരുന്നെന്നും മന്ത്രി പറഞ്ഞു. ട്വന്റിഫോര്‍ ന്യൂസിന്റെ അവതാരപ്പുലികള്‍ എന്ന പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
Read Also : ‘പാക് തെരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിച്ച് ഇമ്രാൻ്റെ പാർട്ടി’; പിടിഐ മുന്നേറ്റം, അക്രമണങ്ങളിൽ 12 മരണം
വിഷയത്തില്‍ ആന്റണി രാജു തെറ്റിധരിച്ചതാണെന്നും മന്ത്രി ഗണേഷ് കുമാര്‍ പറയുന്നു. തനിക്ക് ആരോടും വിരോധമില്ല.ഗതാഗത സെക്രട്ടറിയെ മാറ്റണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഒരു ഉദ്യോഗസ്ഥരുമായും പ്രശ്‌നങ്ങള്‍ ഇല്ലെന്നും കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.
Story Highlights: Ganesh Kumar Replay to Antony Raju Electric bus row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here