കമൽനാഥ് അയോധ്യയിലേക്ക്; കുടുംബത്തോടൊപ്പം രാമക്ഷേത്രം സന്ദർശിച്ചേക്കും

കോൺഗ്രസ് വിടുകയാണെന്ന അഭ്യൂഹങ്ങൾക്കിടയിൽ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽ നാഥ് അയോധ്യയിലേക്ക്. കമൽനാഥ് അയോധ്യ രാമക്ഷേത്രം സന്ദർശിച്ചേക്കും. സന്ദർശനം കുടുംബത്തോടൊപ്പമായിരിക്കും.
മകൻ നകുൽ നാഥ് സോഷ്യൽ മീഡിയയിലെ തന്റെ ബയോയിൽനിന്ന് കോൺഗ്രസ് ഒഴിവാക്കി. കമൽ നാഥ് നിലവിൽ ഡൽഹിയിലുണ്ട്. ബി.ജെ.പി നേതാക്കളുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.
നേരത്തെ കമൽ നാഥ് മധ്യപ്രദേശിൽനിന്ന് രാജ്യസഭ സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോൺഗ്രസ് അത് നിരസിക്കുകയുണ്ടായി.
മധ്യപ്രദശേിൽനിന്നുള്ള ഏക ലോക്സഭ കോൺഗ്രസ് എം.പിയാണ് നകുൽ നാഥ്. ചിന്ദ്വാര ലോക്‌സഭാ സീറ്റിൽനിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കുമെന്ന് ഇദ്ദേഹം കഴിഞ്ഞയാഴ്ച സ്വയം പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പായിരുന്നു നകുൽ നാഥിന്റെ നീക്കം.
തുടർച്ചയായി ഒമ്പത് തവണ വിജയിച്ച കമൽ നാഥിന്റെ കോട്ടയാണ് ചിന്ദ്വാര. 2019ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മറ്റു 28 സീറ്റുകളിൽ ബി.ജെ.പി വിജയിച്ചിട്ടും, ചിന്ദ്വാരയിൽനിന്ന് വിജയിക്കാൻ നകുൽ നാഥിന് കഴിഞ്ഞിരുന്നു.
Story Highlights: Kamalnath will visit Ayodhya Ram Mandhir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here