പാലക്കാട് CPIM ബ്രാഞ്ച് സെക്രട്ടറിയേയും മകനേയും ഊര് വിലക്കിയ സംഭവം; നടപടിക്ക് നേതൃത്വം നൽകിയ എൽസി സെക്രട്ടറിയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച് പാർട്ടി നേതൃത്വം | 24 Impact

പാലക്കാട് കൊടുമ്പിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയേയും മകനേയും ഊര് വിലക്കിയ സംഭവത്തിൽ, നടപടിക്ക് നേതൃത്വം നൽകിയ എൽസി സെക്രട്ടറിയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച് പാർട്ടി നേതൃത്വം.താക്കീത് നൽകണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം നിരാകരിച്ചാണ് നിർബന്ധിത അവധി. ട്വന്റിഫോർ വാർത്തയെതുടർന്നാണ് നടപടി. സംഭവത്തിൽ ഇരയാക്കപ്പെട്ട കുടുംബം നിയമനടപടി ആരംഭിച്ചു. ( action against cpim palakkad LC secretary for imposing social boycott )
പാർട്ടി കുടുംബത്തെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ എൽസി സെക്രട്ടറിയുടെ നേതൃത്വത്തിൽ ഊരുവിലക്കിയ സംഭവത്തിലാണ് പാർട്ടി നടപടി.ലോക്കൽ കമ്മറ്റി സെക്രട്ടറിയെ ഒരു മാസത്തെ നിർബന്ധിത അവധിയിലാണ് പ്രവേശിപ്പിച്ചത്. മറ്റൊരംഗത്തിന് താത്ക്കാലിക ചുമതലയും നൽകി. വിഷയത്തിൽ ജില്ലാ നേതൃത്വം നേരിട്ടിടപെട്ടേക്കും എന്ന സൂചനക്കിടെയാണ് പ്രാദേശിക നേതൃത്വത്തിന്റെ തിരക്കിട്ട നടപടി.
വിഷയത്തിൽ തങ്ങളെ ഊരുവിലക്കിയ ആളുകൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇരയാക്കപ്പെട്ട കുടുംബം.കഴിഞ്ഞദിവസം ജില്ലാ പൊലീസ് മേധാവിയെക്കണ്ട കുടുംബം നിയമപരമായ സാധ്യതകളും തേടുന്നുണ്ട്.വ്യാജപരാതിയുടെ അടിസ്ഥാനത്തിൽ ഊരുവിലക്കപ്പെട്ട കുടുംബത്തോട് ഒരു ലക്ഷം രൂപ തെറ്റുപണം കെട്ടിവെക്കണമെന്നാണ് സമുദായം ആവശ്യപ്പെട്ടിരുന്നത്.
Story Highlights: action against cpim palakkad LC secretary for imposing social boycott
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here