Advertisement

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന് നവ നേതൃത്വം

February 20, 2024
Google News 2 minutes Read
indian press club of north texas new board

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസിനെ (ഐ.പി.സി.എന്‍.റ്റി ) നയിക്കാന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെബ്രുവരി 17 ഞായറാഴ്ച വൈകീട്ട് ഗാർലാൻഡ് ല ബെല്ല റെസ്റ്റോറന്റിൽ പ്രസിഡന്റ് സിജു വി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

2024-2026 വര്‍ഷത്തേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് ആയി സണ്ണി മാളിയേക്കലിനെ തെരഞ്ഞെടുത്തു. സിജു വി ജോർജ് വൈസ് പ്രസിഡൻ്റാവും. ബിജിലി ജോർജ് (സെക്രട്ടറി), അനശ്വർ മാമ്പിള്ളിൽ (ജോയിന്റ് സെക്രട്ടറി), പ്രസാദ് തിയോഡിക്കൽ (ട്രഷറർ), തോമസ് ചിറമേൽ (ജോയിന്റ് ട്രഷറർ), ബെന്നി ജോൺ (അഡ്വൈസറി ബോർഡ് ചെയർമാൻ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. അഡ്വൈസറി ബോർഡ് അംഗങ്ങളായി പി പി ചെറിയാൻ, സാം മാത്യു എന്നിവരെയും തെരഞ്ഞെടുത്തു.

സെക്രട്ടറി സാം മാത്യു പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകൾ ട്രഷറർ ബെന്നി ജോണും അവതരിപ്പിച്ചു. നോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ നിത്യജീവിത അവസ്ഥകള്‍ പങ്കുവെയ്ക്കുന്നതിനോടൊപ്പം മാധ്യമ പ്രവര്‍ത്തകര്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഐ.പി.സി.എന്‍.റ്റി പ്രതിജ്ഞാബദ്ധമാണെന്ന് നിയുക്ത ചാപ്റ്റര്‍ പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു. കര്‍മഭൂമിയിലെ മാധ്യമങ്ങളുടെ സുഗമവും സുതാര്യവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചാലക ശക്തിയായി നിലനിന്നുകൊണ്ട്, പുതു തലമുറയെയും മാധ്യമ രംഗത്തേക്ക് കൊണ്ടുവരികയാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെന്നി ജോണിന്റെ നേതൃത്വത്തിലുള്ള അഡ്വൈസറി ബോര്‍ഡിനാടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാവും സംഘടന പ്രവര്‍ത്തിക്കുകയെന്ന് പ്രസിഡന്റ് സണ്ണി മാളിയേക്കൽ വ്യക്തമാക്കി.

Story Highlights: indian press club of north texas new board

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here