ശംഭുവിൽ സമരം ചെയ്യുന്ന കർഷകർ ഡൽഹിയിലേക്ക്; ഡൽഹി ചലോ മാർച്ച് ഇന്ന്

പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിൽ സമരം ചെയ്യുന്ന കർഷകർ ഡൽഹിയിലേക്ക്. കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് കർഷക വിരുദ്ധ നിലപാടുകൾക്ക് എതിരെ കർഷക സംഘടനകളുടെ ഡൽഹി ചലോ മാർച്ച് ഇന്ന് രാവിലെ 11 മണിക്ക്. ഹൈഡ്രോളിക് ക്രെയിൻ ഉൾപ്പടെ വിപുലമായ സജ്ജീകരണങ്ങളാണ് കർഷകർ പൊലീസിന്റെ നിയന്ത്രണങ്ങൾ മറികടക്കാൻ അതിർത്തിയിൽ എത്തിച്ചിരിക്കുന്നത്.
നാലാമത്തെ ചർച്ചയും ലക്ഷ്യം കാണാതെ പിരിഞ്ഞതോടെയാണ് കർഷകർ വീണ്ടും ഡൽഹി ചലോ മാർച്ചിന് തയ്യാറായത്. ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഡൽഹിയിൽ തങ്ങളെ സമാധാനപരമായി പ്രതിഷേധിക്കാൻ അനുവദിക്കുക എന്ന ആവശ്യമാണ് കർഷകർ മുന്നോട്ട് വെച്ചിരിക്കുന്നത്.
കർഷക മുന്നേറ്റത്തെ നേരിടാൻ പൊലീസും വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.കർഷകരുടെ മുന്നേറ്റത്തെ തടയാൻ റോഡിൽ ഇതിനോടകം കോൺക്രീറ്റ് ബാരിക്കേടുകളും മുൾവേലികളും പൊലീസ് നിരത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൃഷിയിടങ്ങൾ വഴി ഡൽഹിയിലേക്ക് കടക്കാനും കർഷകർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
Story Highlights: Delhi Chalo March of Farmers organizations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here