Advertisement

സൊമാറ്റോ ഡെലിവറി ബോയിക്ക് പെട്രോൾ പമ്പ് ജീവനക്കാരുടെ ക്രൂരമർദനം; നാലംഗ അന്യസംസ്ഥാന തൊഴിലാളികൾക്കെതിരെ പരാതി

February 21, 2024
2 minutes Read

എറണാകുളം മുട്ടത്ത് സൊമാറ്റോ ഫുഡ് ഡെലിവറി ബോയിക്ക് പെട്രോൾ പമ്പ് ജീവനക്കാരുടെ ക്രൂരമർദനം. നാലംഗ അന്യസംസ്ഥാന തൊഴിലാളികൾ ട്രാഫിക് ഡിവൈഡറുകൾ വെച്ച് ആക്രമിക്കുകയായിരുന്നു. പെട്രോൾ നിറച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് മര്‍ദ്ദനം. പാതാളം കുറ്റിക്കാട്ടുകര വള്ളോപ്പിള്ളിൽ വീട്ടിൽ മഹേഷ് എം (18)നാണ് പരുക്കേറ്റത്.

ഞായറാഴ്ച രാത്രി 9ന് ദേശീയപാത മുട്ടത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലാണ് സംഭവമുണ്ടായത്. മഹേഷിന്റെ പരാതിയിൽ ആലുവ പൊലീസ് എഫ്.ഐ.ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also : ‘ട്രാൻസ്ജൻഡറിനെ നാട്ടുകാർ തല്ലിക്കൊന്നു’; കുട്ടികളെ തട്ടികൊണ്ടുപോയെന്നാരോപിച്ചായിരുന്നു മർദനം

Story Highlights: Zomato delivery boy brutally beaten by petrol pump staffs EKM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top