സേവനം അവസാനിപ്പിക്കാൻ ഗൂഗിൾ പേ; അമേരിക്കയടക്കം രാജ്യങ്ങളെ ബാധിക്കും

ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും ജനപ്രിയമായ ആപ്പാണ് ഗൂഗിൾപേ. ഡിജിറ്റൽ ട്രാസാക്ഷനിൽ മുൻപന്തിയിലുള്ള ഗൂഗിൾ പേ ഇപ്പോൾ ചില രാജ്യങ്ങളിൽ സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. അമേരിക്കയടക്കം രാജ്യങ്ങളിൽ ഗൂഗിൾ പേയുടെ സേവനം അവസാനിപ്പിക്കാനാണ് ഗൂഗിളിന്റെ തീരുമാനം.
അമേരിക്കയിൽ ഗൂഗിൾ വാലറ്റിനാണ് കൂടുതൽ ഉപയോക്താക്കളുളളത്. ഇതാണ് ഗൂഗിൾ പേ സേവനം നിർത്താൻ കാരണം. ഗൂഗിൾ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ജൂൺ നാലാം തീയതി വരെയെ അമേരിക്കയിലെ ഗൂഗിൾ പേ സേവനം ലഭ്യമാകുകയുള്ളൂ.
ഗൂഗിൾ പേ സേവനം അവസാനിക്കുന്നതിന് മുന്നേ ഉപഭോക്താക്കളോട് ഗൂഗിൾ വാലറ്റിലേക്ക് മാറണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഗൂഗിൾ പേയിലെ പേയ്മെന്റ് സംവിധാനത്തിന് സമാനമാണ് ഗൂഗിൾ വാലറ്റിലെയും പേയ്മെന്റ് സംവിധാനം. ജൂണിന് ശേഷം ഉപഭോക്താക്കൾക്ക് ഗൂഗിൾ പേയിലൂടെ ട്രാൻസാക്ഷൻ നടത്താൻ കഴിയില്ല. അമേരിക്കയിൽ അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിൾ പേ നിലവിലെ രീതിയിൽതന്നെ സേവനം തുടരും.
Story Highlights: Google Pay app is shutting down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here