Advertisement

ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച നേട്ടം, 6 സീറ്റുകൾ പിടിച്ചെടുത്തു; പത്തിടത്ത് കോൺഗ്രസ്, മൂന്നിടത്ത് ബിജെപി

February 23, 2024
Google News 1 minute Read

തദ്ദേശ വാർഡുകളിലെക്കുള്ള ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച നേട്ടം. 10 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. അധികം 5 സീറ്റുകളിൽ വിജയം നേടി. തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡുകള്‍ ബിജെപിയിൽ നിന്ന് പിടിച്ചെടുത്തു. നെടുമ്പാശ്ശേരിയിലെ കൽപക നഗര്‍, മുല്ലശ്ശേരിയിലെ പതിയാര്‍ കുളങ്ങര മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡുകള്‍ യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു.

യുഡിഎഫും 10 സീറ്റുകളിൽ വിജയിച്ചു. എന്നാൽ യുഡിഎഫിന് മൂന്ന് സീറ്റ് നഷ്ടമായി. ബിജെപി മൂന്നിടത്ത് വിജയിച്ചു. സീറ്റ് നഷ്ടമായത് രണ്ടിടത്താണ്. ബിജെപിയിൽ നിന്ന് എൽഡിഎഫ് മൂന്ന് സീറ്റ് പിടിച്ചെടുത്തു. യുഡിഎഫിൽ നിന്ന് എൽഡിഎഫ് നാല് സീറ്റ് പിടിച്ചെടുത്തു. എൽഡിഎഫിന്റെ ഓരോ സീറ്റ് വീതം യുഡിഎഫും ബിജെപിയും പിടിച്ചെടുത്തു.

23 വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് നടന്നത്. രാവിതെ 10 മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ഉപതെരഞ്ഞെടുപ്പില്‍ 75.1% ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. 10974 പുരുഷന്മാരും 13442 സ്ത്രീകളും ഉള്‍പ്പെടെ ആകെ 24416 പേരാണ് വോട്ട് ചെയ്തത്. ഫലം കമ്മീഷന്റെ സൈറ്റിലെ ല്‍ അപ്പോള്‍ തന്നെ ലഭ്യമാകും. പത്ത് ജില്ലകളില്‍ ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡിലും നാല് മുനിസിപ്പാലിറ്റി, പതിനെട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 88 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.

Story Highlights: Kerala Panchayath Byelection results

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here