വാഹനാപകടത്തിൽ വനിതാ എംഎൽഎയ്ക്ക് ദാരുണാന്ത്യം

ഹൈദരാബാദിലുണ്ടായ വാഹനാപകടത്തിൽ വനിതാ എംഎൽഎയ്ക്ക് ദാരുണാന്ത്യം. ഭാരത് രാഷ്ട്ര സമിതി എംഎൽഎ ലാസ്യ നന്ദിത(37) ആണ് മരിച്ചത്. എംഎൽഎ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടമായി റോഡിൻ്റെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നന്ദിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ചികിത്സയിലാണ്.
പത്ത് ദിവസം മുമ്പ് നർക്കട്ട്പള്ളിയിൽ നടന്ന മറ്റൊരു അപകടത്തിൽ നിന്ന് ലാസ്യ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഫെബ്രുവരി 13 ന്, മുഖ്യമന്ത്രിയുടെ റാലിയിൽ പങ്കെടുക്കാൻ നൽഗൊണ്ടയിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ എംഎൽഎയുടെ ഹോം ഗാർഡ് മരണപ്പെട്ടു. 1986ൽ ഹൈദരാബാദിൽ ജനിച്ച ലാസ്യ നന്ദിത ഒരു പതിറ്റാണ്ട് മുമ്പാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്.
2023ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ സെക്കന്തരാബാദ് കൻ്റോൺമെൻ്റിൽ നിന്ന് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. എംഎൽഎ ആവുന്നതിന് മുമ്പ് കാവടിഗുഡ വാർഡിൽ കോർപ്പറേറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നന്ദിതയുടെ മരണത്തിൽ മുതിർന്ന ബിആർഎസ് നേതാവ് കെ.ടി രാമറാവു അനുശോചനം അയച്ചു.
Story Highlights: Telangana MLA Dies After Car Loses Control Crashes Into Divider
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here