മലപ്പുറത്ത് അധ്യാപക ദമ്പതികൾക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

കാറിൽ സഞ്ചരിച്ചിരുന്ന അധ്യാപകരെ ആക്രമിച്ച കേസിൽ രണ്ട് പേർ മലപ്പുറത്ത് പിടിയിൽ. ഈശ്വരമംഗലം സ്വദേശികളായ ബിനേഷ്, അനീഷ് എന്നിവരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്ത്. പ്രതികൾ സഞ്ചരിച്ച ബൈക്കിൽ ദമ്പതികളുടെ കാർ ഉരസി എന്ന് ആരോപിച്ചായിരുന്നു ആക്രമണം.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ആലുവയിൽ നിന്ന് വേങ്ങരയിലേക്ക് വരികയായിരുന്ന ദമ്പതികൾക്ക് നേരെ പൊന്നാനി നരിപ്പറമ്പിൽ വെച്ചാണ് മർദനം ഉണ്ടായത്. കാർ തടഞ്ഞുനിർത്തി ഡ്രൈവറുടെ സൈഡ് ഗ്ലാസ് തകർത്തശേഷം ഡ്രൈവറിനെ മർദിക്കുകയും ചെയ്തു. അത് വഴി വന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാർ ആണ് പ്രതികളളെ തടഞ്ഞു വെച്ച് പൊലീസിനെ വിവരമറിയിച്ചത്.
Story Highlights: Two arrested for attacking couples in Malappuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here