CPIM നേതാവ് പി വി സത്യനാഥിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തി

കോഴിക്കോട് കൊയിലാണ്ടിയിൽ ഇജകങ നേതാവ് പി വി സത്യനാഥിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തി. ക്ഷേത്രം ഓഫിസിന് സമീപത്തുനിന്നാണ് ആയുധം കണ്ടെടുത്തത്. സത്യനാഥിന്റെ കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
കൃത്യത്തിൽ മറ്റാർക്കും പങ്കില്ല. അഭിലാഷ് മാത്രമേ ഉള്ളൂ എന്നാണ് നിഗമനം. അഭിലാഷ് കുറ്റം സമ്മതിച്ചിരുന്നു. കായിലാണ്ടി നഗരസഭ മുൻ ചെയർപേഴ്‌സന്റെ ഡ്രൈവറായിരുന്നു അഭിലാഷ്.
കൊയിലാണ്ടി ടൗൺ ലോക്കൽ സെക്രട്ടറിയായയിരുന്നു കൊല്ലപ്പെട്ട പി.വി സത്യനാഥ്. ചെറിയപുറം ക്ഷേത്രം ഉത്സവത്തിനിടെ ആക്രമണമുണ്ടവുകയായിരുന്നു. സത്യനാഥിന്റെ സംസ്‌കാരം എട്ടു മണിക്ക് വീട്ടുവളപ്പിൽ നടക്കും. നൂറു കണക്കിന് പേരാണ് വിവിധയിടങ്ങളിൽ അന്തിമോപചാരം അർപ്പിച്ചത്.
Story Highlights: Weapon used to kill CPIM leader PV Satyanath found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here