Advertisement

കർഷകന്റെ കൊലപാതകം; മുഖ്യമന്ത്രി ഭഗവന്ത് മൻ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് കർഷക സംഘടനകൾ

February 24, 2024
Google News 1 minute Read

കർഷകന്റെ കൊലപാതകത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വൈകുന്നതിൽ പഞ്ചാബ് സർക്കാരിനെതിരെ കർഷക സംഘടനകൾ. മുഖ്യമന്ത്രി ഭഗവന്ത് മൻ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു.‌ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും വരെ പോസ്റ്റ്മോർട്ടം നടപടികൾ നടത്തില്ലെന്ന് നിലപാടിലാണ് കർഷക സംഘടനകൾ.

പഞ്ചാബ് സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ കർഷക സംഘടനകൾ അതിർത്തികളിൽ പ്രതിഷേധം തുടരുകയാണ്.പഞ്ചാബ് സർക്കാറിന്റെ ആശ്വാസപ്രഖ്യാപനത്തെ സ്വാഗതം ചെയ്ത കർഷക സംഘടനകൾ, ഹരിയാന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് വ്യക്തമാക്കി.

ഈ മാസം 21ന് കൊല്ലപ്പെട്ട ശുഭ്കരൺൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ പട്യാലയിലെ രാജേന്ദ്ര ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പഞ്ചാബ് സർക്കാറിന്റെ നടപടി വൈകുന്നേരം കർഷകർ അതിർത്തിയിൽ പ്രതിഷേധം തുടരും. പിന്നീട് മാത്രമേ ഡൽഹി ചലോ മാർച്ചിലേക്ക് കടക്കുകയുള്ളൂ.

Story Highlights: Farmers against Punjab government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here