Advertisement

സ്വർണവിലയിൽ നേരിയ വർധന; ഇന്ന് പവന് വർധിച്ചത് 160 രൂപ

February 24, 2024
2 minutes Read
slight increase in gold rate

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5770 രൂപയായി. ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് വില 46,160 രൂപയിലെത്തി. 18 കാരറ്റിന്റെ സ്വർണത്തിന് ഗ്രാമിന് 15 രൂപ വർധിച്ച് 4780 രൂപയായി. ( slight increase in gold rate )

ഫെബ്രുവരി മാസത്തിന്റെ ആദ്യ പകുതിയിൽ സ്വർണവില ഇടിയുകയായിരുന്നെങ്കിലും രണ്ടാം പകുതിയായപ്പോഴേക്കും വില തിരിച്ചുകയറി വരികയായിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തിൽ 46,520 രൂപയായിരുന്നു സ്വർണവില. ഫെബ്രുവരി രണ്ടിന് 46,640 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു.

Story Highlights: slight increase in gold rate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top