തൃശ്ശൂർ ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി

തൃശ്ശൂർ ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി. കളക്ടറുമായി ഇത് സംബന്ധിച്ച് ഇന്ന് നടന്ന കൂടിക്കാഴ്ചക്കൊടുവിലാണ് തീരുമാനമായത്. ക്ഷേത്രാചാരത്തിന്റെ ഭാഗമായി നിബന്ധനകൾ പാലിച്ച് വെടിക്കെട്ട് നടത്താമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി ഉത്തരവിട്ടു. ഫെബ്രുവരി 25, 27, 28 തീയതികളിൽ വെടിക്കെട്ട് നടത്താനാണ് അനുമതി.(Thrissur Uthralikavu Pooram Fireworks allowed)
തൃപ്പൂണിത്തുറ സ്ഫോടനത്തിന് പിന്നാലെ വെടിക്കെട്ടുകൾക്ക് അനുമതി നിഷേധിക്കുന്ന സാഹചര്യത്തിനിടെയാണ് ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി നൽകിയിരിക്കുന്നത്. ഫെബ്രുവരി 27 നാണ് ഉത്രാളിക്കാവ് പൂരം നടക്കുന്നത്. ഇതിനോടനുബന്ധിച്ച് 25 ന് സാമ്പിൾ വെടിക്കെട്ട് നടക്കും.
Read Also : വിവരാവകാശ കമ്മിഷണർമാരുടെ നിയമനം: സർക്കാർ പട്ടിക തിരിച്ചയച്ച് ഗവർണർ
മാരകമായ വെടിമരുന്നുപയോഗിച്ചുകൊണ്ടുള്ള വെടിക്കെട്ട് പാടില്ലെന്ന് നിർദേശം നൽകിയിട്ടുണ്ട്. ക്ഷേത്രത്തിന് 100 മീറ്റർ അകലെ ബാരിക്കേഡുകൾ കെട്ടിതിരിച്ചുകൊണ്ട് ആയിരിക്കണം വെടിക്കെട്ട് നടത്താനെന്നും നിർദേശിച്ചിട്ടുണ്ട്. വെടിക്കെട്ടിന് അനുമതി നിഷേധിക്കുകയാണെങ്കിൽ പൂരം ചടങ്ങ് മാത്രമായി കുറക്കുമെന്ന് ദേശക്കാർ ചർച്ചയിൽ അറിയിച്ചിരുന്നു.
Story Highlights: Thrissur Uthralikavu Pooram Fireworks allowed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here