വിവരാവകാശ കമ്മിഷണർമാരുടെ നിയമനം: സർക്കാർ പട്ടിക തിരിച്ചയച്ച് ഗവർണർ

വിവരാവകാള കമ്മിഷണർമാരുടെ നിയമനത്തിനായി മൂന്നംഗ സർക്കാർ പട്ടിക തിരിച്ചയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദകരണം. ഡോ. സോണിച്ചൻ പി ജോസഫ്, എം ശ്രീകുമാർ, ടി കെ രാമകൃഷ്ണൻ എന്നിവരാണ് വിവരാവകാശ കമ്മിഷണർമാരാവാനുള്ള പട്ടികയിലുള്ളത്.( Governor sent back list of right to information commissioner appointment)
പട്ടികയിലെ ചില ആളുകൾക്കെതിരെ സേവ് യൂണിവേഴ്സിറ്റി ഫോറം അടക്കം പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രി പി രാജീവ് എന്നിവരടങ്ങിയ സമിതിയാണ് വിവരാവകാശ കമ്മിഷണർമാരുടെ പട്ടിക ശുപാർശ ചെയ്തത്. പരാതികളിൽ സർക്കാരിന്റെ വിശദീകരണം തേടിയാണ് പട്ടിക ഗവർണർ തിരിച്ചയച്ചത്.
Story Highlights: Governor sent back list of right to information commissioner appointment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here