മദ്യപിച്ച് വാഹനമോടിച്ച് സൈനികരായ സഹോദരങ്ങളുടെ അതിക്രമം; ആശുപത്രി ജീവനക്കാര്‍ക്കും പൊലീസിനും മര്‍ദനം

മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ ഇരട്ട സഹോദരങ്ങളായ സൈനികരെ ആശുപത്രിയിൽ എത്തിച്ചപ്പോൾ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും മർദിച്ചു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തൻ, ജയന്തൻ എന്നിവരാണ് പോലീസിനെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചത്. ആശുപത്രിയിലെ പരിശോധനയ്ക്കിടയിലാണ് ഇരുവരും പരാക്രമം കാട്ടിയത്.
രാത്രി 11.15 ഓടെയാണ് ആയിരുന്നു സംഭവം. പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും മര്‍ദ്ദിച്ച സഹോദരങ്ങൾ, ആശുപത്രിയുടെ വാതിലും തകര്‍ത്തു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ബലപ്രയോഗത്തിലൂടെ ഇവരെ ജീപ്പിൽ കയറ്റി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
ഇരുവര്‍ക്കുമെതിരെ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും പൊലീസുകാരെയും മര്‍ദ്ദിച്ചതിനും ആശുപത്രി ഉപകരണങ്ങൾ നശിപ്പിച്ചതിനും ആശുപത്രിയിൽ നാശനഷ്ടം ഉണ്ടാക്കിയതിനുമെല്ലാം വിവിധ വകുപ്പുകൾ ചേര്‍ത്ത് ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്തു.
Story Highlights: Brothers attack police and hospital staff in Haripad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here