ലോക്സഭാ തെരഞ്ഞെടുപ്പ്: കണ്ണൂരിൽ കെ സുധാകരൻ സ്ഥാനാർത്ഥിയാകും

ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി കെ സുധാകരൻ മത്സരിക്കും. കോൺഗ്രസ് ദേശീയ നേതൃത്വം സുധാകരന് നിർദ്ദേശം നൽകി. സിറ്റിങ് എംപിമാരിൽ കേരളത്തിൽ ആർക്കും മത്സരിക്കാതെ മാറി നിൽക്കാൻ ഇളവ് നൽകേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.
കേരളത്തിൽ നിലവിലുള്ള സാഹചര്യത്തിൽ നിയമസഭയിൽ വിഡി സതീശന്റെ നേതൃത്വത്തിൽ വളരെ ശക്തമായ പ്രതിപക്ഷനിരയുണ്ട്. അതിനാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ സുധാകരന്റെ നേതൃത്വത്തിൽ തന്നെ സ്ഥാനാർഥികൾ മത്സരിക്കട്ടെയൊന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.
Read Also : ലീഗിന്റെ മൂന്നാം സീറ്റ്; തീരുമാനം കേരള നേതാക്കൾ എടുക്കണം; ഹൈക്കമാൻഡ് ഇടപെടില്ല
മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായിരുന്ന കാലത്താണ് കെപിസിസി പ്രസിഡന്റ് മാറിനിന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കുകയെന്ന ഒരു തീരുമാനമെടുത്തിരുന്നു. എന്നാൽ ഇത്തവണ അതിൽനിന്ന് ഉപരിയായിട്ടൊരു തീരുമാനമാണ് എടുത്തിരിക്കുന്നത്. കെ സുധാകരൻ മാറി നിൽക്കുന്നത് ചില തെറ്റായ സന്ദേശം നൽകുമെന്നാണ് ദേശീയ നേതൃത്വം വിലയിരുത്തിയിരിക്കുന്നത്. അതിനാൽ സിറ്റിങ് എംപിമാരിൽ കെ സുധാകരന് ഇളവില്ല. തീരുമാനം സുധാകരനെ അറിയിച്ചിട്ടുണ്ട്.
Story Highlights: Lok Sabha Election K Sudhakaran will be candidate in Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here