Advertisement

ഷെൽട്ടർ ഹോമിൽ കഴിയവേ കാണാതായ പതിനഞ്ചുകാരിയെ കണ്ടെത്തി

February 26, 2024
1 minute Read
missing 15-year-old girl was found

ഇടുക്കി അടിമാലിയിൽ പീഡനത്തിനിരയായി ഷെൽട്ടർ ഹോമിൽ കഴിയവേ കാണാതായ പതിനഞ്ചുകാരിയെ കണ്ടെത്തി. മൂവാറ്റുപുഴയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്.

തൊടുപുഴ വെങ്ങല്ലൂർ വരെ പെൺകുട്ടി എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. രണ്ട് ദിവസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്. പരീക്ഷ എഴുതിയ ശേഷം ബസില്‍ മടങ്ങവെ പൈനാവിനും തൊടുപുഴയ്‌ക്കും ഇടയില്‍ വച്ച് കാണാതാവുകയായിരുന്നു. ഷെല്‍ട്ടര്‍ ഹോമിലെ സെക്യൂരിറ്റിക്കൊപ്പമായിരുന്നു പരീക്ഷക്ക് പോയത്.

Story Highlights: missing 15-year-old girl was found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top