ബലാത്സംഗത്തിനിരയായ യുവതിയെ വെടിവച്ചു കൊല്ലാൻ ശ്രമം; നട്ടെല്ലിനു വെടിയേറ്റ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ

രാജസ്ഥാനിൽ ബലാത്സംഗത്തിനിരയായ യുവതിയെ വെടിവച്ചു കൊല്ലാൻ ശ്രമം. കുറ്റാരോപിതനായ യുവാവാണ് യുവതിയെയും സഹോദരനെയും കൊലപ്പെടുത്താൻ ശ്രമിച്ചത്. സഹോദരനെ വെട്ടി വീഴ്ത്തിയ ശേഷം പെൺകുട്ടിയെ വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജയ്പൂരിലെ പ്രാഗ്പുര ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. ഇരുചക്രവാഹനത്തിൽ സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതി. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്. ഇവരെ തടഞ്ഞ മൂന്നംഗ സംഘം യുവതിയുടെ സഹോദരനെ കോടാലി കൊണ്ട് വെട്ടി വീഴ്ത്തി. ശേഷം പെൺകുട്ടിയെ വെടിവയ്ച്ചു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് സംഘം പെൺകുട്ടിയെ കോടാലി കൊണ്ട് വെട്ടി.
നട്ടെല്ലിനു വെടിയേറ്റ പെൺകുട്ടിയുടെ തലയിലും കാലിലും കൈയിലും തോളിലും വെട്ടേറ്റു. അതീവ ഗുരുതരാവസ്ഥയിൽ യുവതി ഇപ്പോൾ ജയ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രാഗ്പുര ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് 20 മീറ്റർ അകലെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ പ്രതിയുടെ കൂട്ടാളികളെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി യാദവിനെ പിന്നീട് ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിൽ ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തി. പ്രതിയുടെ ഒരു കാല് നഷ്ടമായിട്ടുണ്ട്. അപകടമാണോ ആത്മഹത്യാശ്രമമാണോ എന്ന് വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്.
Story Highlights: Rajasthan Woman Shot At; Attacked With Axe By Man Who Allegedly Raped Her
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here