‘രോഹിത് മിടുക്കനായ ക്യാപ്റ്റൻ, അടുത്ത എം.എസ് ധോണി’; സുരേഷ് റെയ്ന

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടിയതിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓൾറൗണ്ടർ സുരേഷ് റെയ്‌ന. രോഹിത് മിടുക്കനായ ക്യാപ്റ്റൻ. ടെസ്റ്റ് പരമ്പരയിൽ യുവതാരങ്ങളെ സമർത്ഥമായി പ്രയോജനപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. രോഹിത് അടുത്ത എം.എസ് ധോണിയാകുമെന്നും സുരേഷ് റെയ്‌ന.
രോഹിത് മിടുക്കനായ ക്യാപ്റ്റനാണ്. ശരിയായ ദിശയിലാണ് അദ്ദേഹം നീങ്ങുന്നത്. എം.എസ് ധോണിയെപ്പോലെ യുവതാരങ്ങൾക്ക് രോഹിത് നിരവധി അവസരങ്ങൾ നൽകുന്നുണ്ട്. ആദ്യം സർഫറാസിന് അവസരം നൽകി, പിന്നീട് ജുറലിനെ ടീമിൻ്റെ ഭാഗമാക്കി. ഇതിൻ്റെ എല്ലാം ക്രെഡിറ്റ് രോഹിത്തിനാണ് – സുരേഷ് റെയ്ന പറഞ്ഞു.
യുവതാരം ജൂറലിനേയും അദ്ദേഹം പ്രശംസിച്ചു. ‘ഉത്തർപ്രദേശിന് വേണ്ടി ജൂറലിനൊപ്പം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പ്രതിഭാശാലിയാണ് ജൂറൽ. ആദ്യ ഇന്നിംഗ്സിലും പിന്നീട് രണ്ടാം ഇന്നിംഗ്സിലും അദ്ദേഹം മികച്ച പ്രകടനം നടത്തി. സ്പിന്നിന് അനുകൂലമായ പിച്ചിൽ മനോഹരമായി ജൂറൽ ബാറ്റ് ചെയ്തു. ശാന്തമായും പക്വതയോടെയുമാണ് ജുറൽ കളിച്ചത്. അദ്ദേഹത്തിൻ്റെ വിക്കറ്റ് കീപ്പിംഗ് മതിപ്പുളവാക്കിയെന്നും റെയ്ന.
‘ഒരു സൈനിക കുടുംബത്തിൽ നിന്ന് വന്നതിനാൽ തന്നെ അദ്ദേഹത്തിന് ആ നിർഭയ മനോഭാവമുണ്ട്. ഇതുവരെ എത്താൻ അദ്ദേഹം ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അവൻ നെറ്റ്സിൽ കഠിനാധ്വാനം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരാൻ ഞാൻ ആഗ്രഹിക്കുന്നു’-റെയ്ന കൂട്ടിച്ചേർത്തു.
Story Highlights: ‘Rohit brilliant captain, next MS Dhoni’; Suresh Raina
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here