Advertisement

‘ജനം തന്നാൽ ഇത്തവണ തൃശൂർ എടുക്കും, ബിജെപിയുടെ പ്രതീക്ഷ വാനോളമാണ്’: സുരേഷ് ഗോപി

February 27, 2024
1 minute Read

തൃശൂരിൽ ആരെ ജയിപ്പിക്കണമെന്ന് ജനങ്ങൾക്ക് അറിയാമെന്ന് സുരേഷ് ഗോപി. തൃശൂരിലെ പ്രവർത്തനം കഴിഞ്ഞ 3 വർഷങ്ങളായി നടക്കുന്നു. കഴിഞ്ഞ തവണ തൃശൂർ എനിക്ക് വേണം എന്ന് തോന്നി നിങ്ങൾ എനിക്ക് തരണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു, അത് വൈകാരികമായാണ് പറഞ്ഞത്. അത് ഇനിയും അങ്ങനെ തന്നെ. ജനം തന്നാൽ ഇത്തവണ ഞാൻ തൃശൂർ എടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിൽ ബിജെപിയുടെ പ്രതീക്ഷ വാനോളമാണ്. കേരളത്തിൽ നിന്ന് ശക്തമായ രാഷ്ട്രീയ വ്യതിയാനം വെളിവാക്കുന്ന തെരെഞ്ഞെടുപ്പ് ആയിരിക്കും ഇത്. അതിന് നട്ടെല്ലായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടാകും, രാഷ്ട്രം പുരോഗതിയിലേക്ക് മുന്നേറുമ്പോൾ കേരളവും അതിന്റെ ഭാഗമാകണമെന്നും സുരേഷ് ഗോപി പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

എല്ലാ സംസ്ഥാനങ്ങൾക്കും ലഭിക്കുന്ന പുരോഗതി കേരളത്തിന് ലഭിക്കണം. രാഷ്ട്രീയത്തിന് അതീതമായുള്ള പുരോഗതിക്കായി ശ്രമം നടത്തും. ഞാൻ എല്ലാ ബൂത്ത് പ്രസിഡന്റുമാരെയും കണ്ടുകഴിഞ്ഞു. തിരുവനന്തപുരത്തും ബിജെപിക്ക് ഏറെ സാധ്യതയാണ് ഉള്ളത്.

ശോഭന എത്തിയാൽ ശക്തമായ മത്സരമായിരിക്കും നടക്കുക. മത്സരം ആര് തമ്മിലെന്ന് തീരുമാനിക്കുക ഇടതും വലതുമല്ല. ഒരു വീരവാദവും മുഴക്കാൻ ഇല്ല. ജനങ്ങളുടെ തീരുമാനത്തിനായി കാത്തിരിക്കാം. ജനങ്ങൾ ചിഹ്നമല്ല അവരുടെ 5 വർഷത്തെ ജീവിതമാണ് തെരഞ്ഞെടുക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ പ്രധാനമന്ത്രിയെത്തി. സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് തലസ്ഥാനത്ത് സജ്ജീകരിച്ചിരുന്നത്. പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് തിരിച്ചു. വി.എസ്.എസ്.സിയിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. രാജ്യത്തെ സുപ്രധാന ​ദൗത്യമായ ​ഗ​ഗൻയാന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തുകയും തുടർന്ന് തുടർന്ന് ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യും.

ഗ​ഗൻയാൻ ദൗത്യത്തിന്റെ ഭാ​ഗമായി ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന സഞ്ചാരികളുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ഇതിന് ശേഷമാണ് കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കുന്നത്.

Story Highlights: Suresh Gopi about Loksabha Election 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top