വിദ്യാർത്ഥിനിയെ മർദ്ദിച്ചിട്ടില്ല, സിസിടിവി ദൃശ്യങ്ങൾ തെളിവ്; വിശദീകരണവുമായി സിപിഐഎം നേതാവ് ജയ്സൺ ജോസഫ്

മൗണ്ട് സിയോൺ ലോ കോളജ് സംഘർഷത്തിൽ വിശദീകരണവുമായി സിപിഐഎം ഏരിയ കമ്മറ്റി അംഗം ജയ്സൺ ജോസഫ്. തനിക്കെതിരെ നടന്നത് മൗണ്ട് സിയോൺ മാനേജ്മെൻ്റ് – യൂത്ത് കോൺഗ്രസ് ഗൂഢാലോചനയാണ്. വിദ്യാർത്ഥിനിയെ മർദ്ദിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ എല്ലാറ്റിനും തെളിവാണ് എന്നും ജയ്സൺ ജോസഫ് 24 നോട് പ്രതികരിച്ചു.
ഹൈക്കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയത് പഴയ കേസുകൾ പരിഗണിച്ചാന്. ഇതെല്ലാം രാഷ്ട്രീയ കേസുകൾ മാത്രമാണ്. സുപ്രിംകോടതിയിൽ നൽകിയത് മുൻകൂർ ജാമ്യ ഹർജി അല്ല, സ്പെഷ്യൽ ലീവ് പെറ്റീഷൻ ആണ്. അത് ഹൈക്കോടതി തന്നെ തീർക്കട്ടെ എന്നാണ് സുപ്രിംകോടതി പറഞ്ഞത്.
സമാനമായ കേസുള്ളവർ ഇപ്പോഴും മൗണ്ട് സിയോൺ ലോ കോളജിൽ പഠിക്കുന്നത് എങ്ങനെയാണ്? മുൻ പ്രിൻസിപ്പാളിനെ പുറത്താക്കാൻ സമരം ചെയ്തതിനാൽ തന്നോട് മാനേജ്മെൻ്റിന് വൈരാഗ്യമുണ്ട്. കോളജ് മാനേജ്മെൻ്റ് യുഡിഎഫിന്റെ ഭാഗമാണ്. താൻ ഒളിവിൽ അല്ലെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുകയാണെന്നും ജയ്സൺ ജോസഫ് 24 നോട് പ്രതികരിച്ചു.
Story Highlights: cpim jaison joseph response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here