Advertisement

‘വിഎസ് സുനില്‍കുമാറിനെ അത്രമേല്‍ ഇഷ്ടമായിരുന്നു’; ഇന്നസെന്റിന്റെ ജന്മദിനത്തിൽ കുറിപ്പുമായി മകൻ

February 28, 2024
Google News 2 minutes Read

പ്രിയ താരം ഇന്നസെന്റിന്റെ ജന്മദിനത്തില്‍ മകന്‍ സോണറ്റ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. വിഎസ് സുനില്‍കുമാറും ഇന്നസെന്റും ഒന്നിച്ചുള്ള ചിത്രമാണ് സോണറ്റ് പങ്കുവെച്ചത്. ഈ ഫോട്ടോ പങ്കുവെയ്ക്കാന്‍ ഇതിലും നല്ല ഒരു ദിവസം താന്‍ കാണുന്നില്ല എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് സോണറ്റ് കുറിച്ചത്.ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ എൽഡിഎഫ് സ്ഥാനാര്‍ഥിയായാണ് വിഎസ് സുനില്‍കുമാര്‍ മത്സരിക്കുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

വിഎസ് സുനില്‍കുമാറിനെ അത്രമേല്‍ ഇഷ്ടമായിരുന്നു. താനും കുടുംബവും എന്നും എപ്പോഴും ഈ മനുഷ്യസ്‌നേഹിയോടൊപ്പം ഉണ്ടാകും, നിങ്ങളും ഉണ്ടാകണമെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.. ”പ്രിയപ്പെട്ട ഇന്നസെന്റ് ചേട്ടന്‍, സുനീ എന്ന വിളിയും സ്‌നേഹവായ്പും എന്നും ഹൃദയത്തില്‍ തന്നെ ഉണ്ട്” എന്ന് വിഎസ് സുനില്‍കുമാര്‍ പോസ്റ്റിനു താഴെ കമന്റ് ചെയ്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് അപ്പച്ചന്റെ ജന്മദിനം

ഈ ഫോട്ടോ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ഇതിലും നല്ല ഒരു ദിവസം ഞാന്‍ കാണുന്നില്ല. അത്രമേല്‍ ഇഷ്ടമായിരുന്നു വിഎസ് സുനില്‍കുമാറിനോട്. ഞാനും എന്റെ കുടുംബവും ഒപ്പം ഉണ്ടാകും എന്നും എപ്പോഴും നിങ്ങളും ഉണ്ടാകണം ഈ മനുഷ്യസ്‌നേഹിയോടൊപ്പം

Story Highlights: Innocents son wrote father loved V S Sunilkumar so much

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here