ഫാസ്ടാഗ് KYC പൂർത്തിയാക്കാനുള്ള അവസാന തിയതി ഇന്ന്; ചെയ്തില്ലെങ്കിൽ ഫാസ്ടാഗ് അസാധു

ടോൾ പ്ലാസകളിലെ തിരക്ക് നിയന്ത്രിക്കാൻ നാഷ്ണൽ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ രൂപം നൽകിയ പദ്ധതിയാണ് ‘ഒരു വാഹനം ഒരു ഫാസ്ടാഗ്’. ഒന്നിലധികം വാഹനങ്ങൾക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്ന പ്രവണതയെ ചെറുക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഫെബ്രുവരി 29 ഓടെ ഫാസ്ടാഗിൽ KYC പൂർത്തിയാക്കണമെന്ന് NHAI വ്യക്തമാക്കിയിട്ടുണ്ട്. മുൻപ് ജനുവരി 31നായിരുന്നു ഇതിനായി അനുവദിച്ചിരുന്ന അവസാന തിയതി. പിന്നീട് തിയതി ഫെബ്രുവരി 29 ലേക്ക് നീട്ടുകയായിരുന്നു. ( FASTag KYC Deadline On February 29 )
കെവൈസി പൂർത്തിയാക്കാനുള്ള അവസാന തിയതി ഇന്ന് അവസാനിക്കാനിരിക്കെ എങ്ങനെ വിവരങ്ങൾ നൽകാമെന്ന് നോക്കാം. NHAI വെബ്‌സൈറ്റ് വഴിയും ഫാസ്ടാഗ് നൽകിയ ബാങ്ക് വെബ്‌സൈറ്റ് വഴിയും കെവൈസി പൂർത്തിയാക്കാം.
https://fastag.ihmcl.com/ എന്ന എൻഎച്ച്എഐ വെബ്‌സൈറ്റിൽ നിങ്ങളുടെ മൊബൈൽ നമ്പര് നൽകി ലോഗ് ഇൻ ചെയ്യണം. തുടർന്ന് ‘മൈ പ്രൊഫൈൽ’ എന്ന ടാബിൽ ക്ലിക്ക് ചെയ്ത് ‘KYC’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം. പിന്നാലെ വേണ്ട രേഖകൾ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കാം. പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, പാൻകാർഡ്, ആധാർ, ആർസി എന്നിങ്ങനെയുള്ള രേഖകളാണ് ആവശ്യമായി വരിക.
‘മൈ പ്രൊഫൈൽ’ ടാബിൽ തന്നെ വരുന്ന KYC status എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാൻ നിങ്ങളുടെ കെവൈസി സ്റ്റാറ്റസ് അറിയാനും സാധിക്കും.
ഓൺലൈനായി ചെയ്യാൻ താത്പര്യമില്ലാത്തവർക്ക് അതത് ബാങ്കുകൾ സന്ദർശിച്ചും കെവൈസി വിവരങ്ങൾ നൽകാം.
Story Highlights: FASTag KYC Deadline On February 29
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here