Advertisement

സിദ്ധാർഥിന്റെ മരണം; കോളജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍ കീഴടങ്ങി

February 29, 2024
Google News 2 minutes Read

വയനാട് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ കോളജ് യൂണിയൻ പ്രസിഡ‍ന്റ് കെ അരുൺ കീഴങ്ങി. കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലാണ് അരുൺ കീഴടങ്ങിയത്. ഒളിവിൽ കഴിഞ്ഞശേഷമാണ് അരുൺ കീഴടങ്ങിയത്. കേസിൽ പൊലീസ് ആദ്യം തയ്യാറാക്കിയ പ്രതി പട്ടികയിൽ ഉൾപ്പെട്ടയാളാണ് അരുൺ.

കേസ് ഇത്രത്തോളം വിവാദമായതോടെ ഒളിവിൽ കഴിയാൻ പറ്റാത്ത സാഹചര്യമായതോടെയാണ് കീഴടങ്ങിയത്. പ്രതികൾക്ക് വേണ്ടി വിവിധ ജില്ലകളിലായി 20 അം​ഗ സംഘം അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് മാനന്തവാടിയിൽ നിന്ന് തന്നെ പ്രതി കീഴടങ്ങിയിരിക്കുന്നത്. ആന്റി റാ​ഗിങ് സ്ക്വാഡിലെ അം​ഗം കൂടിയാണ് കീഴടങ്ങിയ അരുൺ.

Read Also : സിദ്ധാര്‍ത്ഥിന്റെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു

അരുണിന് കൃത്യത്തിൽ നേരിട്ട് പങ്കുണ്ട്. കൂടാതെ ​ഗൂഢാലോചനയിൽ ഉൾ‍പ്പെടെയ പ്രതിയ്ക്ക് പങ്കുണ്ട്. നിലവിൽ അരുണിനെ ചോദ്യം ചെയ്ത് വരികയാണ്. നാളെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും.

Story Highlights: Siddharth’s death; College Union President K Arun surrendered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here