‘SFI കേരളത്തിൽ ലഹരി കൊണ്ട് കെട്ടിപൊക്കിയ ഹോസ്റ്റലുകൾ ജനങ്ങൾ ഇടിച്ച് നിരത്തണം’: രാഹുൽ മാങ്കൂട്ടത്തിൽ

SFI കേരളത്തിൽ ലഹരി കൊണ്ട് കെട്ടിപൊക്കിയ മുടക്കോഴമലകളായ ഹോസ്റ്റലുകൾ ജനങ്ങൾ ഇടിച്ച് നിരത്തണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഒരു പയ്യനെ കൊന്ന് കെട്ടിത്തൂക്കിയ ആ തീവ്രവാദി സംഘടനയെ ജനം കല്ലെറിഞ്ഞ് ഓടിക്കണമെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
കൊല്ലുന്നതിനു മൂന്ന് ദിവസം മുൻപ് തൊട്ട് സിദ്ധാർഥിനെ പട്ടിണിക്കിട്ടു ആയുധങ്ങൾ കൊണ്ട് മാരകമായി ആക്രമിച്ചു എന്നാണ് അവന്റെ അച്ഛനും അമ്മയും പറഞ്ഞത്. ‘പോസ്റ്റ്മോർട്ടം റിപ്പോർട്ടു വന്നപ്പോൾ അവന്റെ വയറ്റിൽ വെള്ളം പോലും ഇല്ല , അവനൊരു ഗ്ലാസ് വെള്ളം എങ്കിലും കൊല്ലുന്നതിനു മുൻപ് കൊടുത്തുടാരുന്നോ’ എന്ന് അവന്റെ മാതാപിതാക്കളുടെ ചോദ്യം ഏതു ഹൃദയശൂന്യനെയും കണ്ണീരിലാഴ്ത്തും കമ്മ്യൂണിസ്റ്റുകളെയൊഴികെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
SFI എന്നതൊരു തികഞ്ഞ ക്രിമിനൽ സംഘമാണ്. രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുന്നതിനപ്പുറമായി തങ്ങൾക്കനഭിമതരായ വിദ്യാർത്ഥികളുടെ ജീവനെടുക്കുന്നതിലേക്ക് ഈ അധോലോക സംഘടന അധ:പതിച്ചിരിക്കുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
രോഹിത് വേമൂലയുടെ കൊലപാതകം ചർച്ച ചെയ്യപ്പെടുന്നത് പോലെ തന്നെ നമ്മൾ സിദ്ധാർത്ഥിന്റെ കൊലപാതകവും ചർച്ച ചെയ്യണം. ആ കോളേജിലെ SFI നേതാക്കളാണ് ആ കൊലപാതകത്തിനു പിന്നിൽ എന്ന് വീടുകാർ തന്നെ പറഞ്ഞിട്ടും സാഹചര്യതെളിവുകളുണ്ടായിട്ടും ഗൗരവമായിട്ട് കാണാൻ പോലീസ് തയ്യാറായിട്ടില്ല. ആ കൊലപാതകികളെ പിടികൂടും വരെ യൂത്ത് കോൺഗ്രസ്സ് പ്രക്ഷോഭത്തിലേക്ക് നിങ്ങുന്നു. SFI എന്ന കൊലയാളി പ്രസ്ഥാനത്തെ നിരോധിക്കുകയാണ് ചെയ്യണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights: Rahul Mamkootathil Against SFI on Sidharth death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here