Advertisement

നാളെ മുതല്‍ ശനിയാഴ്ച വരെ റേഷന്‍ കടകളുടെ സമയക്രമത്തില്‍ മാറ്റം

March 4, 2024
Google News 1 minute Read
Ration shops Kerala timing change

റേഷന്‍ വിതരണവും റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങും നടക്കുന്നതിനാല്‍ സംസ്ഥാനത്ത് റേഷന്‍കടകളുടെ സമയം താത്കാലികമായി പുനക്രമീകരിച്ചു. ഏഴു ജില്ലകളില്‍ രാവിലെ 8 മണി മുതല്‍ ഒരു മണി വരെയും ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതല്‍ 7 മണി വരെയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. നാളെ മുതല്‍ ഒമ്പതാം തീയതി വരെയാണ് നിയന്ത്രണം. ശിവരാത്രി ആയതിനാല്‍ എട്ടാം തീയതി റേഷന്‍ കടകള്‍ക്ക് അവധിയാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ മാര്‍ച്ച് 5, 7 തിയതികളില്‍ റേഷന്‍ കടകള്‍ രാവിലെ പ്രവര്‍ത്തിക്കും. ഈ ജില്ലകളില്‍ മാര്‍ച്ച് 6, 9 തിയതികളില്‍ റേഷന്‍ കടകള്‍ ഉച്ചയ്ക്ക് ശേഷമാകും പ്രവര്‍ത്തിക്കുക.

Read Also : ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി

തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ മാര്‍ച്ച് 6,9 തിയതികളിലാകും റേഷന്‍ കടകള്‍ രാവിലെ പ്രവര്‍ത്തിക്കുക. ഈ ജില്ലകളില്‍ മാര്‍ച്ച് 5,7 തിയതികളില്‍ ഉച്ചയ്ക്ക് ശേഷവും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും.

Story Highlights: Ration shops Kerala timing change

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here