അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് പ്രതിപക്ഷ നേതാവിനും അറിയാം, സിബിഐ അന്വേഷണം ആവശ്യപ്പെടണോ എന്ന് ആലോചിക്കും: സിദ്ധാര്‍ത്ഥന്റെ പിതാവ്

പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നകാര്യം ആലോചിക്കുകയാണെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് ജയപ്രകാശ്. പ്രതികള്‍ക്ക് എതിരെ ഗൂഢാലോചനക്കുറ്റം മാത്രമല്ല, കൊലക്കുറ്റവും ചുമത്തണമെന്ന് സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ്. കോടതി നടപടി എടുത്തുവെന്ന് പറയുന്ന 30 പേര്‍ക്കെതിരെയും ഡീനിന് എതിരെയും കേസ് എടുക്കണമെന്നും സിദ്ധാര്‍ത്ഥിന്റെ പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു. (Sidharth’s father response after V D satheeshan’s visit)
പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആത്മഹത്യയിലേക്ക് നയിച്ചു എന്ന് പറയുന്നതിനാല്‍ പ്രതികള്‍ സുഖമായി രക്ഷപ്പെടുമെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് ആശങ്ക പ്രകടിപ്പിച്ചു. പ്രതികളെ സംരക്ഷിക്കാന്‍ ആള്‍ക്കാര്‍ ഉണ്ട്. പൊലീസുകാര്‍ക്ക് പുറത്ത് നിന്ന് സമ്മര്‍ദ്ദം ഉണ്ട്. പ്രതിപക്ഷ നേതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അട്ടിമറിക്കപ്പെടും എന്ന് അദ്ദേഹത്തിന് അറിയാം. സിബിഐ അന്വേഷണം ആവശ്യപ്പെടണമോ എന്ന് ആലോചിക്കുന്നുവെന്നും സിദ്ധാര്‍ത്ഥിന്റെ പിതാവ് പറഞ്ഞു.
Read Also : ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി
അതേസമയം സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും വരെ സമരം തുടരനാണ് പ്രതിപക്ഷ തീരുമാനം. പൊലീസ് അന്വേഷണത്തില്‍ കുടുംബത്തിനു തൃപ്തിയില്ലെന്ന് സിദ്ധാര്‍ത്ഥന്റെ വീട് സന്ദര്‍ശിച്ചശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരിശോധിച്ചു നടപടി എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പ്രതികരിച്ചു.
Story Highlights: Sidharth’s father response after V D satheeshan’s visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here