പാറ്റ് കമ്മിൻസ് സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ പുതിയ ക്യാപ്റ്റൻ

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വൻ മാറ്റവുമായി സൺറൈസേഴ്‌സ് ഹൈദരാബാദ്. ഓസ്‌ട്രേലിയൻ താരം പാറ്റ് കമ്മിൻസിനെ പുതിയ നായകനായി ടീം പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് നായകമാറ്റം സൺറൈസേഴ്‌സ് ഹൈദരാബാദ് അറിയിച്ചത്.
“#ഓറഞ്ച് ആർമി! ഞങ്ങളുടെ പുതിയ നായകൻ പാറ്റ് കമ്മിൻസ്” എന്ന അടിക്കുറിപ്പോടെ ലോകകപ്പ് ജേതാവായ ഓസ്‌ട്രേലിയൻ നായകൻ്റെ ചിത്രം പങ്കുവെച്ചാണ് ടീം പ്രഖ്യാപനം നടത്തിയത്. ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമായിരുന്നു സൺറൈസേഴ്‌സിൻ്റെ മുൻ നായകൻ. ഐപിഎൽ താരലേലത്തിൽ 20.5 കോടി രൂപയ്ക്കാണ് കമ്മിൻസിനെ എസ്ആർഎച്ച് ടീമിലെത്തിച്ചത്.
#OrangeArmy! Our new skipper Pat Cummins 🧡#IPL2024 pic.twitter.com/ODNY9pdlEf
— SunRisers Hyderabad (@SunRisers) March 4, 2024
വൻ താരനിരയുമായാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഇത്തവണ പോരിനിറങ്ങുന്നത്. പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ്, ഐഡൻ മാർക്രം, ഗ്ലെൻ ഫിലിപ്പ്, ഹെൻറിച്ച് ക്ലാസ്സെൻ, മാർക്കോ ജാൻസെൻ തുടങ്ങിയ വമ്പൻ താരങ്ങൾ ടീമിൽ അണിനിരക്കുന്നു. മാർച്ച് 23ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് എസ്ആർഎച്ച് നേരിടുക.
Story Highlights: Sunrisers Hyderabad Name New Captain In Place Of Aiden Markram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here