Advertisement

കൊല്ലത്ത് പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ കബഡി പരിശീലകൻ അറസ്റ്റിൽ

March 6, 2024
Google News 1 minute Read

കൊല്ലം ഏരൂരിൽ പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ കബഡി പരിശീലകൻ അറസ്റ്റിൽ. ഈച്ചം കുഴി സ്വദേശി അനിൽകുമാറാണ് പൊലീസിൻ്റെ പിടിയിലായത്. കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലെ സ്കൂളുകളിലെ പ്രധാന പരിശീലകനാണ് അനിൽകുമാർ. കഴിഞ്ഞ ദിവസം കബഡി പരിശീലിപ്പിക്കുന്ന 16 കാരനെ ഇയ്യാൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടിൽ വച്ച് പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

തുടർന്ന് അനിൽ കുട്ടിയെ കൊണ്ട് നിർബന്ധിച്ച് മദ്യം കഴിപ്പിക്കാനും ശ്രമിച്ചു. പീഡനവിവരം കുട്ടി സഹപാഠിയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു. ഇതിനിടയിൽ അനിൽകുമാർ ഹൈദരാബാദിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും അതിന് മുമ്പ് ഇയാളെ പൊലീസ് പിടിക്കൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Story Highlights: Kollam Kabadi Instructor Arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here